ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം, ചരിത്രത്തില്‍ ആദ്യം
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങും. ചരിത്രത്തില്‍ ആദ്യമായാണ് ആറ്റുകാല്‍ പൊങ്കാല ക്ഷേത്ര ചടങ്ങുകളിലായി ചുരുങ്ങുന്നത്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പതിവായി പൊങ്കാല നടക്കുന്ന സമയത്ത് നിവേദിക്കാം. അതേസമയം, പൊതുസ്ഥലത്ത് പൊങ്കലയര്‍പ്പണം നടത്തരുതെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയില്‍ പൊങ്കലയടുപ്പില്‍ തീ പകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്നി തെളിയിക്കുനന്നതായിരിക്കും. വൈകീട്ട് 3.40ന് ഉച്ച പൂജയ്ക്ക് ശേഷം പൊങ്കല നിവേദ്യം. രാത്രി 7.30നാണ് പുറത്തെഴുന്നള്ളത്ത്. 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിന് വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കുന്നതല്ല.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറ്റുകാലിലും സമീപ വാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടം കൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വീടുകളില്‍ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രങ്ങളിലെ പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കണമെന്ന പ്രത്യേക നിര്‍ദ്ദേശമുണ്ട്.
ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications