ആറ്റുകാൽ പൊങ്കാല ഇന്ന്: ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് മേയർ ആര്യാ എസ് രാജേന്ദ്രന്‍
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നഗരസഭയുടെയും സർക്കാർ വകുപ്പുകളുടെയും ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് തിരുവനന്തപുരം നഗരസഭ മേയർ ആര്യാ എസ് രാജേന്ദ്രന്‍. ഗവണ്‍മെന്‍റ് തീരുമാനമനുസരിച്ച് ഇത്തവണ പൊങ്കാല വീടുകളില്‍ മാത്രമായി നടത്താനാണ് തീരിമാനിച്ചിരിക്കുന്നത്. അതുകൊണ്ട് വിപുലമായ രീതിയില്‍ ഉള്ള ക്രമീകരണങ്ങൾ ആവശ്യം വരുന്നില്ല. എങ്കിലും ശുചീകരണത്തിന് നഗരസഭയുടെ കണ്ടിജന്‍റ് ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മേയർ അറിയിച്ചു. മേയറുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കുകയാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരസഭാ മുൻ വർഷങ്ങളിൽ നടത്തിയിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇത്തവണയും നടത്താൻ തീരുമാനിച്ചു. ഇതിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും യോഗം ചേർന്നിരുന്നു. യോഗം ചുവടെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു. ഗവണ്‍മെന്‍റ് തീരുമാനമനുസരിച്ച് ഇത്തവണ പൊങ്കാല വീടുകളില്‍ മാത്രമായി നടത്താനാണ് തീരിമാനിച്ചിരിക്കുന്നത്. അതുകൊണ്ട് വിപുലമായ രീതിയില്‍ ഉള്ള ക്രമീകരണങ്ങൾ ആവശ്യം വരുന്നില്ല. എങ്കിലും ശുചീകരണത്തിന് നഗരസഭയുടെ കണ്ടിജന്‍റ് ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 വോളന്‍റിയര്‍മാര്‍ ആവശ്യമായി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത് . എസ്.പി.സി, ഗ്രീന്‍ ആര്‍മി തുടങ്ങിയവരുടെ സഹകരണത്തോടുകൂടി അത് ഏര്‍പ്പെടുത്താം എന്ന് തീരുമാനിച്ചു.

ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മണക്കാട് ഭാഗത്ത് വരുന്ന എസ്.പി.സി സ്റ്റുഡന്‍റ്സും ജീവനക്കാരും ഉള്‍പ്പെടെ 200 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനും ബാക്കിയുള്ള ജീവനക്കാര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം 3 മണിക്ക് ശേഷം ഫുഡ് സപ്ലൈ ചെയ്യുന്നതിനും തീരുമാനിച്ചു. എസ്.പി.സി യുടെ നേതൃത്വത്തില്‍ 45 വോളന്‍റിയര്‍മാരെ നല്‍കുന്നതിന് സന്നദ്ധരാണെന്ന് യോഗത്തില്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ടി വോളന്‍റിയേഴ്സിന്‍റെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാൻ തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളിലെ പൊങ്കാലയുടെ അടിസ്ഥാനത്തില്‍ 80 ക്ഷേത്ര പരിസരത്ത് പൊങ്കാല ഉണ്ടാകും എന്ന കണക്കുപ്രകാരം ആ ക്ഷേത്രങ്ങളുടെ പേര്, അവിടെ ഉള്‍പ്പെടുന്ന ജീവനക്കാരുടെ എണ്ണം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പേരും ഫോണ്‍ നമ്പരും എന്നിവ ഉള്‍പ്പെടുത്തികൊണ്ടുള്ള ലിസ്റ്റ് ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കി.
ശുചീകരണത്തിനായി നഗരസഭയുടെ 5 വാഹനങ്ങളും 23 ഓട്ടോറിക്ഷയും ഉണ്ട്, അതിന് പുറമെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ 5 വാഹനങ്ങളും ടിപ്പര്‍ ഓണേഴ്സ് അസോസിയേഷന്‍ 10 വാഹനങ്ങളും നല്‍കാമെന്ന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ ശുചീകരണ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു. എല്ലാ പ്രവർത്തനങ്ങളും വീഡിയോഗ്രാഫി ഉള്‍പ്പെടെ ഡോക്യുമെന്‍റേഷന്‍ ചെയ്യുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.
നഗരസഭയുടെയും സർക്കാർ വകുപ്പുകളുടെയും ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സുരക്ഷിതവും ശുചിത്വവുമുള്ള ഉത്സവാന്തരീക്ഷം നിലനിർത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആറ്റുകാൽ പൊങ്കലാശംസകൾ.












Click it and Unblock the Notifications