പതിവ് തെറ്റിക്കാതെ പൊങ്കാലയിടാൻ ചിപ്പിയും ജലജയുമെത്തി; ആനി ഇത്തവണ പൊങ്കാലയിടുന്നത് വീട്ടിൽ
തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിയിരിക്കുന്നത്. ഭക്തിസാന്ദ്രമാണ് തലസ്ഥാന നഗരി. രാവിലെ 10.30ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാല ചടങ്ങ് ആരംഭിച്ചത്. ഉച്ചയ്ക്ക് 2.30 ന് ആണ് നിവേദ്യം. സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങാണ് പൊങ്കാല, പല ദേശങ്ങളിൽ നിന്നും ആളുകൾ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്താറുണ്ട്. ആറ്റുകാൽ അമ്മയ്ക്ക് പാെങ്കാല അർപ്പിക്കാൻ ഇത്തവണയും പതിവ് തെറ്റാതെ ചിപ്പിയും ജലയും കൃഷ്ണ പ്രഭയുമൊക്കെ എത്തി.
ആനി ഇത്തവണ വീട്ടിലാണ് പൊങ്കില അർപ്പിക്കുന്നത്. എല്ലാ പാെങ്കാലയ്ക്കും മുടങ്ങാതെ എത്തുന്ന ആളാണ് ചിപ്പി. എല്ലാവർക്കും അമ്മയുടെ ആഗ്രഹം ഉണ്ടാവട്ടേ എന്നാണ് ചിപ്പി പറഞ്ഞത്, ഒരുപാട് ദൂരത്ത് നിന്ന് ആളുകൾ എത്തുന്നുണ്ട്. എനിക്ക് എല്ലാ നല്ല കാര്യം വരുന്നത് അമ്മയുടെ അനുഗ്രഹം കൊണ്ടാണ്, നമുക്ക് അമ്മയ്ക്ക് തിരിച്ച് ചെയ്ത് കൊടുക്കാൻ പറ്റുന്നത് ഇതല്ലേയുള്ളു ചിപ്പി പറയുന്നു. പായസവും പയർ നിവേദ്യവും വെള്ളച്ചോറുമാണ് ചിപ്പി നിവേദ്യനമായി നൽകുന്നത്.

അതേ സമയം, എല്ലാ കൊല്ലവും അമ്മയ്ക്ക് വേണ്ടി പൊങ്കാല ഇടാൻ പറ്റട്ടേ എന്നാണ് പ്രാർത്ഥന എന്ന് ആനി പറഞ്ഞു. വീട്ടിൽ പൊങ്കാല മാറാൻ കാരാണം തന്റെ അമ്മയ്ക്ക് പൊങ്കാല ഇടാൻ വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്രാവശ്യവും കഴിഞ്ഞ കൊല്ലവുമായിട്ട് അമ്മയില്ല, അമ്മയുടെ സാന്നിധ്യം എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. അത് കൊണ്ട് അമ്മയെ കൂടി ഉൾപ്പെടുത്തി ഇത്തവണ ഇവിടെ ഇടാം എന്ന് തീരുമാനിച്ചു, ആനി പറയുന്നു. അമ്മയോട് ഉള്ള ഭക്തി ആളുകൾക്ക് കൂടി വരികയാണ്, അത് കാണുമ്പോൾ സന്തോഷം എന്നാണ് ജലജ പറഞ്ഞത്.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ ഞായറാഴ്ച രാത്രി എട്ട് മണി വരെ സിറ്റി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്നർ ലോറികളും ചരക്ക് ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാനും അനുവദിക്കില്ല എന്നും അറിയപ്പുണ്ട്.












Click it and Unblock the Notifications