തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറഞ്ഞാലും തീരാത്ത പൊങ്കാല വിശേഷങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ വിശേഷങ്ങള്‍ അങ്ങനൊണ്. പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഒരു പൊങ്കാല മുതല്‍ അടുത്ത പൊങ്കാല വരെ ആറ്റുകാലമ്മയുടെ മഹത്വം ഭക്തര്‍ പാടിക്കൊണ്ടിരിക്കും.

ഓരോ വര്‍ഷവും പൊങ്കാലയിടാന്‍ എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് നഗരത്തിലെത്തുന്നവരുടെ തിരക്കും. നഗര പരിധിയില്‍ ഒരു വാഹനം പോലും പുറത്തിറക്കാനാവില്ല. ഭക്തിയുടെ പേരിലാകുമ്പോള്‍ സഞ്ചാര സ്വാതന്ത്ര്യവും ഒരു പ്രശ്‌നമല്ല.

പൊങ്കാലയുടെ തലേന്ന് തുടങ്ങിയ ഗതാഗതത്തിരക്ക് പൊങ്കോല ദിവസം രാത്രിവരെ കലശലായി തുടര്‍ന്നു. ഞായറാഴ്ച രാത്രി ഏഴ്മണിയോടെയാണ് ഇതിന് അല്‍പമെങ്കിലും ആശ്വാസമായത്. പൊങ്കാല ഇടാനുള്ള ആവേശം പക്ഷേ ഭക്തര്‍ നഗരം ശുചിയാക്കാന്‍കാണിക്കാറില്ല. ഭക്തി കഴിഞ്ഞാല്‍ പിന്ന എല്ലാവര്‍ക്കും ഉടന്‍ വീടെത്തണം എന്നതാണ് ആവശ്യം. ഇത്തവണം കൃത്രിമ മഴ പെയ്യിച്ചാണ് നഗരം വൃത്തിയാക്കാന്‍ നഗരസഭ ശ്രമിച്ചത്.

അല്‍പം കൂടി പൊങ്കാല വിശേഷങ്ങള്‍

ഒരു പൊങ്കാല മുതല്‍ അടുത്ത പൊങ്കാല വരെ

ഒരു പൊങ്കാല മുതല്‍ അടുത്ത പൊങ്കാല വരെ

ആറ്റുകാല്‍ പൊങ്കാല ഒരിക്കലും അവസാനിക്കാത്ത ഒരു തുടര്‍ച്ചയാണ്. ഒരു പൊങ്കാല മുതല്‍ അടുത്ത പൊങ്കാല വരെ

പൊങ്കാലക്ക് പാര്‍ട്ടിയില്ല

പൊങ്കാലക്ക് പാര്‍ട്ടിയില്ല

നഗരം മുഴുവന്‍ ഭക്തിലയത്തിലാകുന്പോള്‍ സിപിഎം കാരനാണെന്ന് പറഞ്ഞ് എംഎല്‍എക്ക് മാറി നില്‍ക്കാന്‍ പറ്റുമോ. ഭക്തിയോടെ കൈകൂപ്പി നില്‍ക്കുന്ന സിപിഎം എംഎല്‍എ വി ശിവന്‍കുട്ടി.

ഇനി തിരിച്ചു പോക്ക്

ഇനി തിരിച്ചു പോക്ക്

പൊങ്കാലയിട്ടുകഴിഞ്ഞു. ഇനി എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി.

ജനസാഗരം

ജനസാഗരം

പൊങ്കാലക്ക് ശേഷം തിരുവനന്തപുരത്തെ തിരക്ക്

എല്ലാം എടുത്ത് വക്കട്ടെ

എല്ലാം എടുത്ത് വക്കട്ടെ

ചടങ്ങുകള്‍ക്ക് ശേഷം പാത്രങ്ങളും മറ്റും എടുത്ത് വക്കുന്ന തിരക്കില്‍

സീറ്റ് കിട്ടുമോ എന്തോ

സീറ്റ് കിട്ടുമോ എന്തോ

ഭക്തിയുടെ ചടങ്ങുകള്‍ കഴിഞ്ഞു. ഇനി ബസ്സില്‍ സീറ്റ് കിട്ടുമോ എന്നതാണ് അടുത്ത ചോദ്യം.

ഇനി പണി മുഴുവന്‍ ഞങ്ങള്‍ക്ക്

ഇനി പണി മുഴുവന്‍ ഞങ്ങള്‍ക്ക്

പൊങ്കാലയിട്ട് ഭക്തര്‍ മടങ്ങിത്തുടങ്ങി. നഗരം വൃത്തിയാക്കേണ്ട ചുമതല ഇനി ഇവര്‍ക്കാണ്.

പൊങ്കാലയുടെ ശേഷിപ്പുകള്‍

പൊങ്കാലയുടെ ശേഷിപ്പുകള്‍

പൊങ്കാലയുടെ ശേഷിപ്പുകള്‍ക്ക് ഇനി സ്ഥാനം ഈ ചവറ് വണ്ടിയില്‍

ഇത്രയധികം പ്ലാസ്റ്റിക്കോ

ഇത്രയധികം പ്ലാസ്റ്റിക്കോ

പൊങ്കാലയിടാന്‍ വന്നവര്‍ അവശേഷിപ്പിച്ച് പോകുന്ന മാലിന്യങ്ങളില്‍ അധികവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

പുഷ്പവൃഷ്ടിക്ക് വിമാനം

പുഷ്പവൃഷ്ടിക്ക് വിമാനം

പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് മേല്‍ ചെറുവിമാനത്തിലെത്തി പുഷ്പ വൃഷ്ടി നടത്തുന്നു.

കൃത്രിമ മഴ

കൃത്രിമ മഴ

നഗരം ശുചിയാക്കാന്‍ ഒടുവില്‍ കൃത്രിമമമഴ പെയ്യിക്കേണ്ടി വന്നു


Thiruvananthapuram
English summary
Attukal Pongala ends with delight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X