തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും കരയിച്ച് കല്‍പന, ആറ്റുകാല്‍ പൊങ്കാലയ്ക്കും കല്‍പ്പനയുടെ ഓര്‍മ്മകള്‍ കണ്ണ് നനയിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാലയ്ക്ക് എത്തുന്ന നൂറു കണക്കിന് സ്ത്രീകളുണ്ട്. മുടങ്ങാതെ എത്താന്‍ കഴിയുന്നത് തന്നെ തങ്ങളുടെ ഭക്തിയും ദേവിയുടെ അനുഗ്രഹവും കൊണ്ടാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. പക്ഷേ ഈ വിശ്വാസങ്ങളൊന്നും ഒരാളെ രക്ഷിച്ചില്ല എന്ന് തോന്നിപ്പോകും. എല്ലാക്കൊല്ലവും ആറ്റുകാല്‍ പൊങ്കാലയില്‍ സജീവ സാന്നിധ്യമായി മാറിയ കല്‍പ്പന.

വര്‍ഷാവര്‍ഷം എവിടെയാണെങ്കിലും മുടങ്ങാതെ കല്‍പ്പന ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തും. ഉര്‍വ്വശിയോ കലാരഞ്ജിനിയോ ആരെങ്കിലും ഒപ്പമുണ്ടാകും. ചലച്ചിത്ര താരങ്ങളായ ആനി, ചിപ്പി എന്നിവരും കല്‍പ്പനയോടൊപ്പം ഉണ്ടാകും. സിനിമാക്കാര്‍ മാത്രമല്ല പൊങ്കാലയ്‌ക്കെത്തി താരങ്ങളെ കൂടി കണ്ടുമടങ്ങുന്ന സ്ത്രീകളും ഇത്തവണ കല്‍പ്പനയെ ഓര്‍ത്ത് സങ്കടപ്പെടും. ഇനിയൊരിയ്ക്കലും പൊങ്കാലക്കലത്തിന് മുന്നില്‍, പൊരി വെയിലില്‍ മനസ് നിറഞ്ഞ ഭക്തിയോടെ ചിരിച്ച മുഖത്തോടെ അവര്‍ ഉണ്ടാകില്ല.

വേദനയോടെ

വേദനയോടെ

വേദനയോടെയല്ലാതെ പൊങ്കാലയ്‌ക്കെത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പോലും കല്‍പ്പനയെ ഓര്‍ക്കാനാകില്ല

മുടക്കാറില്ല

മുടക്കാറില്ല

ഇതുവരേയും ആറ്റുകാല്‍ പൊങ്കാലയ്ക്ക് കല്‍പ്പന മുടക്കം വരുത്തിയിട്ടില്ല

ചാനല്‍ മൈക്കുകള്‍

ചാനല്‍ മൈക്കുകള്‍

വര്‍ഷാ വര്‍ഷം കല്‍പ്പനയുടെ വാക്കുകള്‍ക്കായി പൊങ്കാല സ്ഥലത്തേയ്ക്ക് ചാനല്‍ മൈക്കുകള്‍ എത്തും. ഇത്തവണ അവരും....

ചിരിച്ച മുഖത്തോടെ

ചിരിച്ച മുഖത്തോടെ

ചിരിച്ച മുഖത്തോടെയല്ലാതെ കല്‍പ്പനയെ കാണാനേ കഴിയില്ല.

സ്ഥിരമായി

സ്ഥിരമായി

പൊങ്കാലയ്ക്ക് സ്ഥിരമായി എത്തുന്ന താരമായിരുന്നു കല്‍പ്പന

സിനിമാക്കാര്‍

സിനിമാക്കാര്‍

സിനിമാ രംഗത്തുള്ള പലരും പൊങ്കാലയ്ക്ക് എത്തുന്നതിന് കാരണവും കല്‍പ്പനയാണ്. പൊങ്കാലയ്ക്ക് എത്തുന്ന നടിമാര്‍ക്ക് സഹായം നല്‍കാനും കല്‍പ്പനയ്ക്ക് ഒരു മടിയും ഇല്ലായിരുന്നു

ആറ്റുകാലമ്മച്ചീ

ആറ്റുകാലമ്മച്ചീ

ആറ്റുകാലമ്മച്ചീ എന്നുള്ള കല്‍പ്പനയുടെ ഡയലോഗ് പോലും പ്രസിദ്ധമാണ്

ഭക്ത

ഭക്ത

ആറ്റുകാല്‍ ദേവിയുടെ ഭക്തയാണ് കല്‍പ്പന

ഇനിയൊരിയ്ക്കലും

ഇനിയൊരിയ്ക്കലും

ഇനിയൊരിയ്ക്കലും ആറ്റുകാല്‍ പൊങ്കാലയ്ക്ക് കല്‍പ്പന എത്തില്ലല്ലോ എന്നോര്‍ത്ത് ഒപ്പമെത്തുന്ന സിനിമ സുഹൃത്തുക്കളും നൊമ്പരപ്പെടുന്നുണ്ടാകും

കണ്ണീര് പടര്‍ത്തുന്നു

കണ്ണീര് പടര്‍ത്തുന്നു

പൊങ്കാല വേളയിലും കല്‍പ്പനയുടെ ഓര്‍മ്മകള്‍ കണ്ണീര് പടര്‍ത്തുന്നു.

Thiruvananthapuram
English summary
Attukal Ponkala and Film fraternity will miss Kalapana forever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X