അന്ധവിദ്യാര്‍ഥിനിയെ ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചു
തിരുവനന്തപുരം: യാത്രക്കാരിയായ അന്ധവിദ്യാര്‍ഥിനിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കടയ്ക്കാവൂര്‍ സ്വദേശിനിയായ പതിനെട്ടുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ ഓട്ടോഡ്രൈവര്‍ ഹരിശങ്കറെ പോലീസ് അറസ്റ്റ് ചെയ്തു. 48 കാരനായ ഇയാള്‍ മണക്കാട് കാലടി സ്വദേശിയാണ്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് തമ്പാനൂരില്‍ നിന്നും കിഴക്കേക്കോട്ടയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ പിടിച്ചത്. എന്നാല്‍ കിഴക്കേക്കോട്ടയിലേക്ക് പോകുന്നതിന് പകരം പെണ്‍കുട്ടിയെയും കൊണ്ട നഗരത്തില്‍തന്നെയുള്ള ലോഡ്ജിലെത്തി പീഡിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്ത ജംഗ്ഷനില്‍ ഇറക്കിവിട്ടു. ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടതോടെ പെണ്‍കുട്ടി അടുത്തുനിന്ന സ്ത്രീയെ വിവരം അറിയിക്കുകയായിരുന്നു. ഈ സ്ത്രീയുടെ സഹായത്തോടെ പെണ്‍കുട്ടി മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഓട്ടോഡ്രൈവറായ ഹരിശങ്കറിനെ പോലീസ് പിടികൂടിയത്. വനിതാ ഹെല്‍പ് ലൈനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോര്‍ട്ട് സി ഐ സുരേഷ് കുമാര്‍, തമ്പാനൂര്‍ സി ഐ സന്തോഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്തിലാണ് ഹരിശങ്കറിനെ പിടികൂടിയത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട.്












Click it and Unblock the Notifications