തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം പുത്തരിക്കണ്ടത്ത് 20ന് അയ്യപ്പഭക്ത സംഗമം... മാതാ അമൃതാനന്ദമയി പങ്കെടുക്കും!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല നട അടയ്ക്കുന്ന 20 ന് തലസ്ഥാനത്ത് വൻ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുമെന്ന് ശബരിമല കർമസമിതി അറിയിച്ചു. കോട്ടയ്‌ക്കകത്തെ ശബരിമല കർമസമിതി സ്വാഗതസംഘം ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ പറഞ്ഞു. രണ്ട് ലക്ഷം പേരെ അണിനിരത്തുന്ന സംഗമത്തിൽ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു. വൈകിട്ട് നാലിന് പുത്തരിക്കണ്ഠം മൈതാനത്തിലാണ് പരിപാടി.

മലേഷ്യൻ തൊഴിൽ തട്ടിപ്പ്; നോർക്കയുടെ ഇടപെടൽ, 19 പേർ കേരളത്തിലെത്തി, അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്!

സ്വാമി ചിതാനന്ദപുരി,​ സ്വാമി വിവിക്താനന്ദ സരസ്വതി,​ ശാക്ത ശിവലിംഗേശ്വര,​ സ്വാമി പരിപൂർണ്ണാനന്ദ തുടങ്ങിയ ആത്മീയ നേതാക്കളും ശിവഗിരിമഠം,​ ശ്രീരാമകൃഷ്ണശ്രമം,​ ആർട് ഒഫ് ലീവിംഗ്,​ ശാന്തിഗിരി ആശ്രമം ഭാരവാഹികൾ എന്നിവരും സംഗമത്തിന്റെ ഭാഗമാകുമെന്ന് കർമ സമിതി അംഗങ്ങൾ പറയുന്നു.200ലധികം സാമൂദായിക സംഘടനാ നേതാക്കളും സംഗമത്തിനെത്തും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും.

Matha Amrithananda mayi

സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ 18 ന് രാവിലെ അയ്യപ്പ മണ്ഡപങ്ങൾ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും പൂജയുണ്ടാകും. 18 ന് വൈകിട്ട് നഗരത്തിൽ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും. 20 ന് സംഗമത്തിന്റെ ഭാഗമായി വൈകിട്ട് മൂന്നിന് മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളിൽ നിന്നാണ് നാമജപ ഘോഷയാത്രകൾ ആരംഭിക്കുക.

ഇവ എൽ.എം.എസ് ജംക്‌ഷനിൽ സംഗമിച്ച് പുത്തരിക്കണ്ടം മൈതാനിയിലേക്ക് പുറപ്പെടും. നാല് മണിക്ക് പൊതുപരിപാടികൾ ആരംഭിക്കും. കർമസമിതിയുടെ പൊതുപരിപാടിയിൽ ആദ്യമായാണ് മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നത്. ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ടെന്നും എൻ.എസ്.എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്.ജെ.ആർ. കുമാർ അറിയിച്ചു.

Thiruvananthapuram
English summary
Ayyappa Bakth sangamam in Putharikandam ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X