തിരുവനന്തപുരം പേട്ട പാലത്തിൽ വണ്ടി കയറ്റികൊല്ലാൻ ശ്രമിച്ച കേസ്: ജാമ്യ ഹർജി തള്ളി
തിരുവനന്തപുരം: പേട്ട -ആനയറ മേൽപ്പാലത്തിന് സമീപത്തുവച്ച് കരിക്കകം സ്വദേശികളായ യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മൂന്നാം മനയ്ക്കൽ റെയിൽവേ ഗേറ്റിന് സമീപം പ്രദീപ് ഭവനിൽ വിജയകുമാറിന്റെ ജാമ്യ ഹർജി കോടതി തള്ളി. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ടി.കെ. സുരേഷാണ് ജാമ്യ ഹർജി തള്ളിയത്. പേട്ട പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ ഞാറാഴ്ചയാണ് പേട്ട മേൽപ്പാലത്തിന് സമീപത്തുവച്ച് കരിക്കകം സ്വദേശികളായ ശിവരാജ്, ശിവപ്രസാദ് എന്നിവരെ വിജയകുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ശിവപ്രസാദ് ഒാടിച്ചിരുന്ന ബെെക്കിന് പിറകിൽ ഇടിച്ചശേഷം വിജയകുമാർ തന്റെ കാർ പിറകോട്ടെടുത്ത് ശിവരാജിന്റെ ദേഹത്ത് കയറ്റിയിറക്കുകയായിരുന്നു.

ശിവരാജിന്റെ മരണമൊഴിയിൽ ഇക്കാര്യം മജിസ്ട്രേട്ടിനോട് പറയുന്നുണ്ട്. വിജയകുമാറിനെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. പ്രതി കാർ കയറ്റികൊല്ലാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുകളും മൊഴിയും ഉള്ളപ്പോൾ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന സീനിയർ ഗ്രേഡ് എ.പി.പി. ശുഭകുമാരിയുടെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.












Click it and Unblock the Notifications