Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെഎസ്ഇബി പഴയ കെഎസ്ഇബിയല്ല..നിങ്ങളൊരു മാതൃകയാണ്...ഒപ്പം അഭിമാനവും';കുറിപ്പ്

തിരുവനന്തപുരം; കെഎസ്ഇബിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തക്കൊണ്ടുള്ള ബാങ്ക് മാനേജരുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. വൈദ്യുതി മുടങ്ങിയപ്പോൾ ഉടനടിയെത്തി പ്രശ്നങ്ങൾ പരിഹരിച്ച് നൽകിയ ജീവനക്കാരുടെ ഇടപെടലിനേയും കെഎസ്ഇബിയുടെ പ്രവർത്തനത്തേയുംകുറിച്ചാണ് കുറിപ്പ്. കെഎസ്ഇബി തന്നെ പോസ്റ്റ് ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുമഅട്. പോസ്റ്റ് വായിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജരായ ശ്രീ. ജയൻ മൺറോ (Jayan Munroe) ഇന്നലെ FB യിൽ കുറിച്ചത്:
"KSEB പഴയ KSEB അല്ല..."
ഇന്നുച്ചയ്ക്ക് (7/11/2020) ഫ്‌ളാറ്റിൽ ഞങ്ങൾക്ക് മാത്രം കറന്റ് പോയി. KSEB ലൈനിന്റെ തകരാർ ആണ്. KSEB യെ വിളിക്കണമെന്ന് കെയർ ടേക്കർ പറഞ്ഞു. ഉച്ച കഴിഞ്ഞ് പല ബിസി ഷെഡ്യൂളും പ്ലാൻ ചെയ്തത് വെള്ളത്തിലായാല്ലോ എന്ന ഉത്കണ്ഠയിലായിരുന്നു ഞാൻ. പുത്തൻ ചന്തയിലെ KSEB സെക്ഷൻ ഓഫീസിലേക്ക് ഞാൻ വിളിച്ചു. "സർ ഉടൻ ആള് വരും" എന്ന മറുപടി വന്നെങ്കിലും എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.

kseb

കൃത്യം 10 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് നിയോഗിച്ച ലൈൻമാന്റെ ഫോൺ വന്നു. ഏകദേശം അര മണിക്കൂർ കൊണ്ട് അവരുടെ ജോലി കഴിഞ്ഞപ്പോൾ സപ്ലൈ വന്നു. എന്റെ പ്ലാനുകൾ ഒന്നും തടസ്സപ്പെട്ടില്ലല്ലോ എന്നാശ്വാസം. ശരിക്കും KSEB യുടെ ഇന്നത്തെ സർവീസ് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങൾ ബാങ്ക്കാർക്ക് സൺ‌ഡേ അല്ലാത്തൊരു ദിവസം കിട്ടുന്നയന്നാണ് വീട്ടിലെ എല്ലാ ചുമതലകളും നിർവഹിക്കാനാകുന്നത്.

സാധാരണ ഉള്ളപോലെ നമ്മുടെ ഒരു സന്തോഷത്തിന് അവർക്ക് ഒരു ചായ കുടിക്കാൻ ഉള്ളൊരു ചില്ലറ നൽകാനൊരുങ്ങിയപ്പോൾ " അയ്യോ വേണ്ട സർ... " എന്ന് വളരെ ആത്മാർഥതയോടെ പറഞ്ഞ് അവർ അത്‌ നിരസിച്ചു. ശരിക്കും എന്റെ ഞെട്ടൽ ഇരട്ടിച്ചു. ആ വന്ന 2 ജീവനക്കാർ ജയകുമാറും, രാജേഷും. ഞാൻ താമസിക്കുന്ന വീട് അവരുടെ വീട് പോലെ കണ്ടാണ് അവർ വൈദ്യുതി പ്രശ്നം പരിഹരിച്ചത്. ഇതിനിടയിൽ ജയകുമാറിനോട് ഞാനൊന്ന് കൊത്തി നോക്കി.

" കെ ഫോൺ ഒക്കെ വന്ന് കഴിയുമ്പോൾ KSEB യുടെ നഷ്ടമെല്ലാം മാറും അല്ലേ." അപ്പോൾ ജയകുമാറിന്റെ മുഖത്ത് ഒരു വല്ലാത്ത സന്തോഷത്തിരമാലയുടെ വേലിയേറ്റം എനിക്ക്‌ കാണാനായി. ജയകുമാർ പിന്നങ്ങ് വാചാലനായി. " സർ പറഞ്ഞത് ശരിയാണ്. പവർ ഗ്രിഡ്, പിന്നെ വാഹനങ്ങൾക്കുള്ള ചാർജ്ജിങ്ങ് സ്റ്റേഷനുകൾ എല്ലാം തന്നെ KSEB യെ നമ്മുടെ നാടിന്റെ മുഖ്യ വരുമാനമാക്കാൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ്. ഇനി ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന ഒരു സംരംഭം കൂടി തുടങ്ങുന്നുവെന്ന് കേൾക്കുന്നു."
തിരുവനന്തപുരം പനവിള PRS ഫ്‌ളാറ്റിന് മുന്നിൽ നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പറഞ്ഞപ്പോൾ, "സർ എന്തിനാണ് ?" എന്നവർ ചോദിച്ചു. എന്റെ മറുപടി
"നിങ്ങളൊരു മാതൃകയാണ്...
ഒപ്പം അഭിമാനവും..."
Our Big Salute to KSEB,
Jayakumar & Rajesh ❤️❤️❤️
--- ജയൻ മൺറോ ---

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+