തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ക്കലയില്‍ ശോഭ സുരേന്ദ്രന്‍ വേണ്ടെന്ന് ബിഡിജെഎസ്; തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: പിണക്കം മാറിയെത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനാണ് ബിജെപിയിലെ ചര്‍ച്ച. തൃശൂരിലും പാലക്കാട്ടും ശോഭയുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നതിനിടെ തന്നെയാണ് തിരുവനന്തപുരം ജില്ലയിലും ചര്‍ച്ച ചെയ്യുന്നത്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ശോഭ മല്‍സരിച്ചപ്പോഴുള്ള വോട്ടിങ് നില സംബന്ധിച്ചും ഇക്കാര്യം ആവശ്യപ്പെടുന്ന പ്രാദേശിക ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

p

അതേസമയം, എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസിന്റെ സീറ്റാണ് വര്‍ക്കല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ആണ് ഇവിടെ മല്‍സരിച്ചത്. ഇത്തവണയും മണ്ഡലം തങ്ങള്‍ക്ക് കിട്ടണമെന്ന് അവര്‍ വാദിക്കുന്നു. ഈഴവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തുഷാര്‍ വെള്ളാപ്പള്ളിയെ വര്‍ക്കലയില്‍ വീണ്ടും മല്‍സരിപ്പിക്കണമെന്നാണ് ബിഡിജെഎസ് കണക്കുകൂട്ടല്‍.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

എന്നാല്‍ ബിഡിജെഎസിന്റെ ചില സീറ്റുകള്‍ ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ നീക്കം. മാത്രമല്ല, ബിഡിജെഎസ്സില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ വേര്‍പ്പെട്ടു പോകുകയും അവര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിഡിജെഎസ് മല്‍സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലൊന്നാണ് വര്‍ക്കല. അടുത്ത എന്‍ഡിഎ യോഗത്തില്‍ വിഷയം ചൂടേറിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.

163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഉടക്കി നില്‍ക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയ വേളയിലാണ് പ്രശ്‌നത്തില്‍ ഏകദേശം സമവായമുണ്ടായത്. ശോഭയെ ജയസാധ്യതയുള്ള സീറ്റില്‍ മല്‍സരിപ്പിക്കണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ പക്ഷം ഇതിന് കത്തിവെക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്എറണാകുളം ജില്ല പിടിക്കാന്‍ ട്വന്റി ട്വന്റി; പ്രമുഖര്‍ സ്ഥാനാര്‍ഥികള്‍, യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിപ്പ്

Thiruvananthapuram
English summary
BDJS Says will not give up Varkala Seat in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X