Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീമാപള്ളി‍ ഉറൂസ്: തിരുവനന്തപുരം നഗരസഭയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

ഡിസംബർ 3 മുതൽ 13 വരെയാണ് ബീമാ പള്ളി ഉറൂസ്. ഡിസംബർ മൂന്നിന് രാവിലെ എട്ടിന് പ്രാർത്ഥനയും തുടർന്ന് ന​ഗരപ്രദക്ഷിണവും നടക്കും. 10. 30 ന് സമൂഹപ്രാർഥനയ്ക്ക് ചീഫ് ഇമാം നുജ്മുദ്ദീൻ പുക്കോയ തങ്ങൾ നേതൃത്വം നൽകും. 11 ന് ജമാഅത്തെ പ്രസിഡന്റ് എം പി അബ്ദുൾ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും രാത്രി 9. 30 വരെ മത പ്രഭാഷണം ഉണ്ടാകും. 13 ന് ആണ് സമാപനം.

bheemapally

ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ വിവധ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻവർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോ​ഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങശുടെ ഏകോപനത്തിനായി സബ്കളക്ടർ ആൽഫ്രഡ് ഓ വിയെ നോഡൽ ഓഫീസറായി യോ​ഗം ചുമതലപ്പെടുത്തി. ഉറൂസ് ദിനങ്ങളിൽ കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തും.

തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ക്രമസമാധാന പാലനത്തിനുമായി വനിതാ പോലീസ് ഉൾപ്പെടെ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. പോലീസ് കൺട്രോൾ റൂം തുറക്കുംയ വിവിധയിടങ്ങശളിൽ സി സി ടി വി ക്യാമറകളും സ്ഥാപിക്കും. ഉത്സവ സമയത്ത് പൂർണ സജ്ജീകരണങ്ങളോട് കൂടിയ ഫയർ‌ ആന്റ് റസ്ക്യൂ ടീം ബീമാ പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവിൽ ഡിഫെൻസ് വോളവന്റീയർമാരുടെ സേവനവും ഉണ്ടാവും. ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം ബീമാ പള്ളിയിൽ ക്യാമ്പ് ചെയ്യും. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ഉറപ്പാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+