ജലീലിന് പുറമെ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൂടി പങ്ക്; സ്വര്‍ണക്കടത്ത് കേസില്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കെടി ജലീലിന് പുറമെ മറ്റു രണ്ടു മന്ത്രിമാര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. കോര്പറേഷന് സ്ഥാനാര്‍ഥി പ്രഖ്യാപനംനടത്തുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെതിരായ വികാരം ആഞ്ഞടിക്കും. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിന് തീവച്ചത് ഇതിന്റെ ഭാഗമാണ്, സിസിടിവി ദൃശ്യങ്ങളില്‍ ക്രിതൃമം കാണിച്ചു തുടങ്ങി ഗൗരവമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്തിന് സഹായിച്ചു എന്ന് ഇഡി ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും ബന്ധമുണ്ടാകും.
കോണ്‍ഗ്രസിന്റെ ആ സര്‍പ്രൈസ് പാളി! ചാണ്ടി ഉമ്മന്‍ മത്സരിക്കില്ല; പ്രശ്നം കോണ്‍ഗ്രസിനോട് തന്നെ
ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് 4000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. നോട്ട് നിരോധന വേളയില്‍ മലബാറില്‍ ആയിരക്കണക്കിന് കോടിയുടെ ബിനാമി ഇടപാടുകളാണ് നടന്നത്. ഇതെല്ലാം രവീന്ദ്രന് അറിയാം. ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് ഇഡി അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.