തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായി സര്‍ക്കാരിലുള്ളത് കൊള്ളക്കാരെന്ന് മുല്ലപ്പള്ളി, സര്‍ക്കാരിനെതിരെ കടുപ്പിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കിട്ടിയ പിടിവള്ളിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെും സര്‍ക്കാരിനെയും നേരിടാന്‍ ഇറങ്ങിയിരിക്കുകയാണ്. ചമ്പല്‍ മേഖലയിലെ കൊള്ളക്കാരേക്കാളും വലിയ കൊള്ളക്കാരാണ് പിണറായി സര്‍ക്കാരിനെന്ന് മുല്ലപ്പള്ളി പറഞ്ഞു. മാന്‍സിംഗിനും ഫൂലന്‍ ദേവിയും തോറ്റുപോകുന്ന തരത്തിലുള്ള കൊള്ളക്കാരാണ് പിണറായി മന്ത്രിസഭയില്‍ ഉള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

1

കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് അഴിമതി കഥ കേള്‍ക്കാത്ത ദിവസം ഇല്ല. ലക്ഷക്കണക്കിന് യുവാക്കള്‍ക്കാണ് തൊഴില്‍ നിഷേധിച്ചത്. ഇതെല്ലാം ചെന്നെത്തുന്നതോ മുഖ്യമന്ത്രിയിലും. സിപിഎം അനുഭാവമുള്ളവരെയാണ് ഉന്നത പദവികളിലൊക്കെ നിയമിച്ചത്. പിണറായിയോട് കേരളം പറയുന്നത് ക്വിറ്റ് കേരളമെന്നാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം ട്രഷറി തട്ടിപ്പില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പിരിച്ചുവിടുന്നതെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ആരോപിച്ചു.

Recommended Video

cmsvideo
Pinarayi vijayan gives full freedom to police in containment zones | Oneindia Malayala

ട്രഷറി തട്ടിപ്പിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ പേടിച്ചാണ് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നേരത്തെ തീര്‍ത്തത്. കൈകഴുകി രക്ഷപ്പെടാമെന്ന് ധനമന്ത്രി കരുതേണ്ട. വിജിലന്‍സിന് ധനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. നാല് വര്‍ഷമായി ട്രഷറിയില്‍ നടന്ന മുഴുവന്‍ ക്രമക്കേടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രഷറി തട്ടിപ്പിന് സമാനമായവ 15ലധികം തവണ നടന്നിട്ടുണ്ട്. ഇതെല്ലാം പണം തിരിച്ചടപ്പിച്ച് ഒതുക്കി തീര്‍ക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം ഉമ്മന്‍ചാണ്ടിയും രൂക്ഷമായി തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് വഴിവിട്ട് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിട്ടുണ്ടെങ്കില്‍ അത് അന്ന് ചോദ്യം ചെയ്യണമായിരുന്നു. എന്തുകൊണ്ട് പ്രതിപക്ഷ അക്കാര്യം അന്ന് പ്രറഞ്ഞില്ല. തന്റെ സര്‍ക്കാര്‍ ഏത് കണ്‍സള്‍ട്ടന്‍സിയെയാണ് നിയമിച്ചതെന്ന് ഇപ്പോള്‍ പറയാമല്ലോ. അത് വെളിപ്പെടുത്താന്‍ തയ്യാറാവണം. റാങ്ക് ലിസ്റ്റ് ഇല്ലാത്തതാണ് ഇപ്പോള്‍ നടക്കുന്ന പുറംവാതില്‍ നിയമനങ്ങള്‍ക്ക് പിന്നില്‍. ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് കളിക്കരുത്. അവര്‍ക്ക് നീതി ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Thiruvananthapuram
English summary
biggest robbers are part of pinarayi government alleges mullapally ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X