Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകൾ തീവച്ച് നശിപ്പിച്ചു: കത്തി നശിച്ചത് രണ്ട് ആക്ടീവയും!

പൂവാർ: വീടിന് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾ തീവച്ച് നശിപ്പിച്ചു. പുല്ലുവിള, കൊച്ചുപള്ളി മാർക്കറ്റ് റോഡിലെ ജനതാ ഹൗസിൽ പ്രിൻസ് ലോപ്പസിന്റെ വീട്ടിലായിരുന്നു സംഭവം. വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ഒരു ബുള്ളറ്റും, രണ്ട് ആക്റ്റീവ മോഡൽ സ്കൂട്ടറുകളുമാണ് കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്. വീട്ടുടമ പ്രിൻസ് ലോപ്പസ് വീടിനോട് ചേർന്ന് ഒരു അക്ഷയ സെന്റർ നടത്തിവരികയാണ്. രാത്രി 9 ഓടെ ഉറങ്ങാൻ കിടന്ന പ്രിൻസും കുടുംബവും വെളുപ്പിന് ഉണർന്ന് നോക്കുമ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ബൈക്കുകൾ കണ്ടത്.

രാത്രി 3.20 ഓടെ ഒരു യുവാവ് ബൈക്കിലെത്തി തീവച്ച ശേഷം കടക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. ബൈക്കുകളിൽ ഒരെണ്ണം മാത്രമാണ് പ്രിൻസിന്റേത് മറ്റുള്ളവ സുഹൃത്തിന്റെ വകയാണ്. ഒരു യാത്ര കഴിഞ്ഞ് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ.

bikesetfire-1551

തനിക്ക് പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ലെന്ന് പ്രിൻസ് പറഞ്ഞു. കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നതായി കാഞ്ഞിരംകുളം എസ്.ഐ പറഞ്ഞു. നെയ്യാറ്റിൻകര ഡി.വൈ.എം.പി സംഭവസ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+