തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ശക്തരുടെ നീണ്ട നിരയെ ഇറക്കി ശക്തമായ പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നത്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് നേതാക്കള്‍ പ്രതീക്ഷിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. സുരേഷ് ഗോപി തലസ്ഥാന ജില്ലയില്‍ മല്‍സരിക്കാനില്ല എന്ന് അറിയിച്ചു. ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കാനില്ല എന്ന് അറിയിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തകരുന്നു; സംസ്ഥാന നേതാക്കള്‍ രാജിവച്ചു, ജോസ് പക്ഷത്തേക്ക്കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തകരുന്നു; സംസ്ഥാന നേതാക്കള്‍ രാജിവച്ചു, ജോസ് പക്ഷത്തേക്ക്

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തലസ്ഥാനത്തുണ്ടാകില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ പൊതുസമ്മതനെ കളത്തിലിറക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഓരോ നേതാക്കള്‍ക്കുള്ള മണ്ഡലങ്ങളും ഏകദേശ ധാരണയായിട്ടുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ...

പ്രമുഖരെല്ലാം കളത്തില്‍

പ്രമുഖരെല്ലാം കളത്തില്‍

കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, വിവി രാജേഷ്, എസ് സുരേഷ്, പികെ കൃഷ്ണദാസ്, പി സുധീര്‍, സി ശിവന്‍കുട്ടി, ജെആര്‍ പത്മകുമാര്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് മല്‍സര രംഗത്തിറങ്ങുക. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

വി മുരളീധരനെ പിന്‍വലിക്കുമോ

വി മുരളീധരനെ പിന്‍വലിക്കുമോ

കഴക്കൂട്ടം മണ്ഡലത്തിലാണ് വി മുരളീധരന് സാധ്യത പറയുന്നത്. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമാണ്. ഇതെല്ലാം ഒഴിവാക്കി നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോ എന്ന ചോദ്യം ഇപ്പോഴും ബിജെപിയിലുണ്ട്. അന്തിമ തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല.

ആര്‍എസ്എസ് നിര്‍ദേശം

ആര്‍എസ്എസ് നിര്‍ദേശം

നേമം മണ്ഡലത്തില്‍ രാജഗോപാല്‍ മല്‍സരിക്കില്ല. ബിജെപിക്ക് ആദ്യമായി സംസ്ഥാനത്ത് എംഎല്‍എയെ സമ്മാനിച്ച നേമം നിലനിര്‍ത്തണമെന്ന വാശിയിലാണ് ബിജെപി. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണ് എന്ന് ബിജെപി കണക്കുകൂട്ടുന്നു. നേമം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് നിര്‍ദേശ പ്രകാരം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

രാജേഷ് വിയര്‍ക്കേണ്ടി വരും

രാജേഷ് വിയര്‍ക്കേണ്ടി വരും

വട്ടിയൂര്‍ക്കാവ് മണ്ഡലം സംസ്ഥാനത്ത് എല്ലാവരും ശ്രദ്ധിക്കുന്നതാണ്. ഇവിടെ ജില്ലാ പ്രസിഡന്റ് വിവി രാജേഷ് സ്ഥാനാര്‍ഥിയാകുമെന്ന് നേതാക്കള്‍ പറയുന്നു. രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി പ്രവര്‍ത്തകര്‍. അതേസമയം, സിറ്റിങ് എംഎല്‍എ പ്രശാന്ത് തന്നെ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ബിജെപിക്ക് നേരിയ ആശങ്ക സൃഷ്ടിക്കുന്നു.

മറ്റുള്ളവരുടെ മണ്ഡലങ്ങള്‍

മറ്റുള്ളവരുടെ മണ്ഡലങ്ങള്‍

ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് കാട്ടാക്കടയിലാണ് മല്‍സരിക്കുക എന്നാണ് സൂചന. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മുന്‍ ജില്ലാ പ്രഡിഡന്റ് എസ് സുരേഷ് കോവളത്ത് മല്‍സരിക്കും. പാറശാലയില്‍ കരമന ജയന്‍, ആറ്റിങ്ങലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍, അരുവിക്കരയില്‍ സി ശിവന്‍കുട്ടി, നെടുമങ്ങാട് ജെആര്‍ പത്മകുമാര്‍ എന്നിവര്‍ക്കാണ് സാധ്യത.

സുരേഷ് ഗോപി ഇല്ല

സുരേഷ് ഗോപി ഇല്ല

തിരുവനന്തപുരം മണ്ഡലമാണ് നടന്‍ സുരേഷ് ഗോപിക്ക് നല്‍കിയത്. ജയസാധ്യത കുറവുള്ളതിനാല്‍ അദ്ദേഹം പിന്‍വാങ്ങി. എംഎസ് കുമാര്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തവണയില്ല എന്ന് അറിയിച്ചു. പൊതുസമ്മതനെ നിര്‍ത്താനാണ് ഇവിടെ ആലോചന നടക്കുന്നത്. സിനിമാ താരങ്ങള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.

വര്‍ക്കലയില്‍ എത്താതെ ശോഭ

വര്‍ക്കലയില്‍ എത്താതെ ശോഭ

സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കാനില്ല എന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വര്‍ക്കലയില്‍ ശോഭ മല്‍സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പാലക്കാട് മണ്ഡലത്തോടാണ് അവര്‍ക്ക് താല്‍പ്പര്യം എന്നറിയുന്നു. നേതാക്കളുമായുള്ള തര്‍ക്കം പരിഹരിക്കാത്തതാണ് ശോഭയെ പിന്നോട്ടടിപ്പിക്കുന്നത്.

അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്അബ്ദുല്‍ വഹാബ് പറഞ്ഞത് അഹമ്മദിനെ കുറിച്ച്; കുഞ്ഞാലിക്കുട്ടിക്കുള്ള ഒളിയമ്പോ, കനലടങ്ങാതെ മുസ്ലിം ലീഗ്

Recommended Video

cmsvideo
ബിജെപിക്കും സിപിഎമ്മിനും ഒരേ അജണ്ട | Oneindia Malayaam

Thiruvananthapuram
English summary
BJP consider top leaders as candidates in Thiruvananthapuram district in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X