തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ബിജെപി കൗണ്‍സിലര്‍, സസ്‌പെന്‍ഡ് ചെയ്‌തെന്ന് പാര്‍ട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബിജെപി കൗണ്‍സിലറെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ബിജെപി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വിജയകുമാരിക്കൊപ്പം കുടുംബാങ്ങളും പങ്കെടുത്തിരുന്നു.

cpm

വാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ എതിരാളികള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചെന്നും വിജയകുമാരി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവര്‍ വാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം പറയുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വിജയകുമാരിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരായി സംഘടിപ്പിച്ച പ്രക്ഷോഭ സത്യാഗ്രഹത്തില്‍ പങ്കാളികളായ ഏവരെയും പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിവാദ്യം ചെയ്തു. ഏഴര ലക്ഷം വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ചില പൊതുഇടങ്ങളിലും നടന്ന പ്രക്ഷോഭ സത്യാഗ്രഹത്തില്‍ 25 ലക്ഷത്തിലധികം പേരുടെ പങ്കാളിത്തമുണ്ടായി.
ഈ പോരാട്ടം ഇനിയും തുടരും. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകും.
ഇന്നത്തെ സമരത്തില്‍ സിപിഐ എം പ്രവര്‍ത്തകരല്ലാത്തവരും പങ്കാളികളായെന്നുള്ളത് പ്രക്ഷോഭ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന്റെ തെളിവാണെന്ന് കോടിയേരി വ്യക്തമാക്കി.

Thiruvananthapuram
English summary
BJP councilor suspended for participating in CPM agitation in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X