'മേയര്‍ക്ക് ലൈറ്റായി പണി നല്‍കി ബിജെപി'; എല്‍ഇഡി ലൈറ്റ് വാങ്ങുന്നതില്‍ അഴിമതിയെന്ന് ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആര്യാ രാജേന്ദ്രനെ വിടാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍. ബിജെപി കൗണ്‍സലറാണ് മേയര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് (മീറ്റര്‍ കമ്പനി) രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന്‍ നല്‍കിയത് സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിയാണെന്ന് ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ആരോപിച്ചു.
നഗരസഭയിലെ ആളുകള്‍ക്ക് വിതരണം ചെയ്യുന്നതിനനായി 18,000 ലൈറ്റുകളാണ് കോര്‍പ്പറേഷന്‍ വാങ്ങിയത്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഇ- ടെണ്ടര്‍ വിളിക്കണമെന്നാണ് ചട്ടമെന്നും എന്നാല്‍ കോടികള്‍ ചിലവുവരുന്ന ഇടപാടിന് നഗരസഭ ഈ ചട്ടം പാലിച്ചില്ലെന്നും ഇതിലൂടെ 63 ലക്ഷം രൂപയുടെ അഴിമതിയാണ് നഗരസഭയില്‍ നടന്നതെന്നും ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു.

ചട്ടപ്രകാരം അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള കരാറുകളെല്ലാം ഇ-ടെന്‍ഡര്‍ വിളിക്കാതെ നല്‍കുന്നത് വിരുദ്ധമാണെന്നും ഇത് ഉന്നത ഉദ്യോഗസ്ഥരടക്കം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തുടര്‍ന്ന് ജനകീയാസൂത്രണ വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയും സമ്മര്‍ദം ചെലുത്തിയും സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പിനിക്ക് കരാര്‍ ഉറപ്പിച്ചുവെന്നാണ് ബിജെപി കൗണ്‍സിലറായ കരമന അജിത്ത് ആരോപിച്ചത്. പഴയ ബള്‍ബുകളാണ് കേര്‍പ്പറേഷനില്‍ ഉപയോഗിക്കുന്നത്. ഇതിനാല്‍ വന്‍ തുകയാണഅ വൈദ്യുതി ഇനത്തില്‍ കോര്‍പ്പറേഷന് നല്‍കേണ്ടി വരുന്നത് ഇത് ഒഴിവാക്കാനാണ് എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ താരുമാനിച്ചത്.

എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാനായി അപേക്ഷ ക്ഷണിച്ചതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളായ കെല്‍ട്രോണ്‍, കെഎസ്‌ഐഇ, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് ലിമിറ്റഡ് (കെല്‍) എന്നിവര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. കെല്‍ 2350 രൂപയും മറ്റൊരു കമ്പിനി ഒരു യൂണിറ്റ് സ്ഥാപിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. തുടര്‍ന്ന് ഇ - ടെന്‍ഡര്‍ പോലും ഉപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയ മീറ്റര്‍ കമ്പനിക്ക് ഭരണസമിതി കരാര്‍ നല്‍കുകയായിരുന്നുവെന്നും കൗണ്‍സിലര്‍ ആരോപിക്കുന്നു. അതേസമയം യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് കമ്പിനി നല്‍കിയത് മറ്റൊരു കമ്പിനിയുടേതാണെന്നുംനിര്‍മ്മാണക്കമ്പനിയുടെ പേര് മാറ്റി യുണൈറ്റഡിന്റെ സ്റ്റിക്കര്‍ പതിച്ച ലൈറ്റുകളാണ് നല്‍കിയതെന്നാണ് ആക്ഷേപമുയരുന്നുണ്ട്.

കരാര്‍ തുക കുറവായിരുന്നിട്ടും കെല്ലിനെ ഒഴിവാക്കിയതിനെതിരെ കെല്‍ മേയര്‍ക്ക് പരാതി നല്‍കിയിരുന്നു. എ.കെ.ജി സെന്ററിലിരുന്ന് നഗരസഭയ്ക്കുള്ളില്‍ സിപിഎം നടത്തുന്ന പാവകളി അഥവാ പകല്‍ക്കൊള്ള നിര്‍ത്തിയില്ലെങ്കില്‍ അതിശക്തമായ പ്രതികരണമുണ്ടാകുമെന്ന് കരമന അജിത്ത് പറഞ്ഞു. ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും അകത്ത് ശക്തമായപ്രതിപക്ഷമുണ്ടെന്നും അദ്ദഹംകൂട്ടി ചേര്‍ത്തു.

എന്നാല്‍ എല്‍ഇഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ട നടപടി മാര്‍ച്ച് 19ലെ കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നുവെന്നും മേയര്‍ പറഞ്ഞു.
Recommended Video

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2018ലെ ഉത്തരവ് അനുസരിച്ച് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തെരുവ് വിളക്കുകള്‍ ടെന്‍ഡര്‍ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരമേറ്റയുടന്‍ തന്നെ നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടിയാണ് ആദ്യം ഏറ്റെടുത്തതെന്നും മേയര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് തന്നെയാണ് നടപടിയെന്നും മേയര്‍ അറിയിച്ചു.












Click it and Unblock the Notifications