ബജറ്റ് ചർച്ചക്കിടെ ഉന്തും തള്ളും ; നാല് കൗൺസിലർമാർ ആശുപത്രിയിൽ
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ ബജറ്റ് ചർച്ചക്കിടെ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും. ബിജെപി എൽഡിഎഫ് കൗൺസിലർമാർ തമ്മിലാണ് സംഘർഷമുണ്ടായത്. രണ്ട് ബിജെപി കൗൺസിലർമാരെയും രണ്ട് എൽഡിഎഫ് കൗൺസിലർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബജറ്റ് ചർച്ചയെ രാഷ്‌ട്രീയം കളിക്കാൻ ഉപയോഗിക്കുകയാണെന്ന് കോർപറേഷൻ മേയർ ആരോപിച്ചു.
ബജറ്റ് ചർച്ചയെ ആരോഗ്യകരമായ സംവാദവേദിയാക്കാമെന്നും എന്നാൽ കൗൺസിലർമാർ അവിടെ രാഷ്‌ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.

അതേ സമയം ബജറ്റിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടുകയായിരുന്നു ബിജെപി ചെയ്‌തതെന്ന് ബിജെപി കൗൺസിലർ പറഞ്ഞു. മേയറുടേത് പക്വതയില്ലാത്ത നീക്കമാണെന്നും ഇത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും ബിജെപി കൗൺസിലർ പറയുന്നു. ഉന്തും തള്ളിന് ശേഷം മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയ ബിജെപി അംഗങ്ങള്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.
പൊതുജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറയുന്നു. ബജറ്റ് ചർച്ചക്കിടെ ബിജെപി അംഗങ്ങൾ രാഷ്‌ട്രീയമായി പെരുമാറിയെന്നും ബജറ്റ് ചർച്ചയെ രാഷ്‌ട്രീയ ചർച്ചയാക്കി മാറ്റാനാണ് ബിജെപി അംഗങ്ങൾ ശ്രമിച്ചതെന്നും ബിജെപി അംഗങ്ങൾ എൽഡിഎഫ് അംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും മേയർ കുറ്റപ്പെടുത്തി.












Click it and Unblock the Notifications