തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗം, ആരോപണവുമായി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് എല്ലാ ഇടപാടുകളുടെയും ഇടനിലക്കാരനെന്നും അദ്ദേഹത്തിന്റെ ഇടപെടലുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

k surendran

 കൊവിഡ് കുതിക്കുന്നു; കേരളത്തിൽ പ്രതിരോധം ശക്തിപ്പെടുത്താന്‍ കസ്റ്റർ കെയർ, എന്താണ് കോവിഡ് ക്ലസ്റ്റർ? കൊവിഡ് കുതിക്കുന്നു; കേരളത്തിൽ പ്രതിരോധം ശക്തിപ്പെടുത്താന്‍ കസ്റ്റർ കെയർ, എന്താണ് കോവിഡ് ക്ലസ്റ്റർ?

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടും അദ്ദേഹം രാജിവയ്ക്കാന്‍ തയ്യാറായില്ലെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ള സംഘത്തിന്റെ കേന്ദ്രമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധി പേര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കൊള്ളക്കാരുടെയും മാഫിയക്കാരുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിക്കഴിഞ്ഞു. സ്വന്തം ഓഫീസില്‍ എന്ത് നടക്കുന്നെന്ന് അറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ മറവില്‍ ഐടി വകുപ്പില്‍ നടന്ന നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും എല്ലാ നിയമനവും റദ്ദാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Karunya KR-457 Lottery Result കാരുണ്യ കെആർ-457 ലോട്ടറി ഫലം പുറത്ത്; ഒന്നാംസമ്മാനം 80 ലക്ഷംKarunya KR-457 Lottery Result കാരുണ്യ കെആർ-457 ലോട്ടറി ഫലം പുറത്ത്; ഒന്നാംസമ്മാനം 80 ലക്ഷം

Recommended Video

cmsvideo
Kerala Gold Smuggling Case Updates | Oneindia Malayalam

മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനെ ശിവശങ്കരന്‍ എത് രീതിയില്‍ സഹായിച്ചുവെന്ന് വ്യക്തമാക്കമം സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ ഉചിതമായ തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സരിത്ത് ഇതുസംബന്ധിച്ച് എന്‍ഐഎക്ക് മൊഴി നല്‍കിയെന്നാണ് വിവരം. കഴിഞ്ഞദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തേക്കും. ഫൈസല്‍ ഫരീദുമായി യുഎഇയില്‍ വച്ച് അറിയാമെന്നും സ്വര്‍ണം ജ്വല്ലറികളില്‍ നല്‍കാനാണ് എത്തിച്ചിരുന്നതെന്നും സരിത്ത് മൊഴി നല്‍കിയത്രെ.

സ്വപ്‌നയും സന്ദീപും തെളിവെടുപ്പിനായി തിരുവനന്തപുരത്ത്, എന്‍ഐഎ സംഘം എത്തിയത് അതീവ രഹസ്യമായിസ്വപ്‌നയും സന്ദീപും തെളിവെടുപ്പിനായി തിരുവനന്തപുരത്ത്, എന്‍ഐഎ സംഘം എത്തിയത് അതീവ രഹസ്യമായി

വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ വസ്തുത കൂടി മനസിലാക്കണം; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിവീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ വസ്തുത കൂടി മനസിലാക്കണം; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

Thiruvananthapuram
English summary
BJP leader K Surendran has Raise allegations against the Chief Minister's Additional Private Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X