'സുപ്രീം കോടതിയിൽ തോറ്റത്തിനാണ് സമരം, നനഞ്ഞ പടക്കമാവും': കെ സുരേന്ദ്രൻ
തിരുവനന്തപുരം : സർക്കാറും ഗവർണറും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗവർണറെ പിന്തുണച്ച് ബിജെപി. ഗവർണർക്കെതിരെയുള്ള സമരത്തെ വിമർശിച്ച് ബിജെപി രംഗത്തുവന്നു. സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ തോറ്റത്തിനാണ് സമരം എന്ന് സുരേന്ദ്രൻ പറഞ്ഞു. സുപ്രീം കോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണം. ഗവർണർക്കെതിരായ എൽഡിഎഫ് സമരം നനഞ്ഞ പടക്കമാവുന്ന് ഉറപ്പാണെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
സാങ്കേതിക സർവ്വകലാശാലാ വിധി എല്ലാ സർവ്വകലാശാലകൾക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവിൽ നേരിടാനാണ് ഉദ്ദേശമെങ്കിൽ തിരിച്ചും അത് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്നുവെന്നും അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർഎസ്എസുകാരനായി സിപിഎം മുദ്രകുത്തുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആർഎസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഗവർണർക്ക് ബിജെപിയുടെ പൂർണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂർണമായും തകർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററിൽ നിന്നാണ് വരുന്നത്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ യുജിസി മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ഇഷ്ടക്കാരെ വിസിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് നടപ്പില്ലെന്നാണ് സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. ഗവർണറെ ഭീഷണിപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് ഗവർണർക്കെതിരെ രണ്ടും കൽപിച്ചുതന്നെയാണ്. നവംബർ 15ന് പ്രതിഷേധ ധർണ നടത്താനാണ് എൽഡിഎഫ്. സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നിലപാടാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ നടപടികളുമായാണ് സർക്കാരാണ് മുന്നോട്ടുപോകുന്നത്.

എന്നാൽ ഇതിനെതിരെയുള്ള ചാൻസലറുടെ വഴിവിട്ട നീക്കങ്ങൾ ദേശീയാടിസ്ഥാനത്തിൽ രൂപംകൊണ്ട സംഘപരിവാർ അജണ്ടയായി മാത്രമേ കാണാൻ സാധിക്കവെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. ഗവർണറെ കോടതി ആവാൻ സമ്മതിക്കില്ലെന്നും എൽഡിഎഫ് പറഞ്ഞു.

എന്നാൽ ഇതിനെതിരെയുള്ള ചാൻസലറുടെ വഴിവിട്ട നീക്കങ്ങൾ ദേശീയാടിസ്ഥാനത്തിൽ രൂപംകൊണ്ട സംഘപരിവാർ അജണ്ടയായി മാത്രമേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. ഗവർണറെ കോടതി ആവാൻ സമ്മതിക്കില്ലെന്നും എൽഡിഎഫ് പറഞ്ഞു.












Click it and Unblock the Notifications