മൊബൈല്‍ മോര്‍ച്ചറികള്‍ ഇടതുസംഘടനാ ഓഫീസില്‍ ഒളിപ്പിച്ചു; എല്ലാം കുട്ടിക്കളിയെന്ന് ബിജെപി
തിരുവനന്തപുരം: ഇടുതപക്ഷം മികച്ച വിജയം നേടി വീണ്ടും ഭരണം പിടിക്കുകയും ആര്യാ രാജേന്ദ്രന്‍ മേയറായി ചുമതലയേല്‍ക്കുകയും ചെയ്തതിന് ശേഷം തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള പോര് രൂക്ഷമാണ്. നഗരസഭയിലെ ഓരോ വിഷയങ്ങളും ബിജെപി നേതാക്കള്‍ തുറന്നുകാട്ടുകയും എല്ലാത്തിനും കാരണം 'കുട്ടിക്കളി'യാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നു. കുട്ടിക്കളി ആരോപണത്തില്‍ നേരത്തെ മേയര്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ നഗരസഭ വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികള്‍ നശിക്കുകയാണ് എന്ന ആരോപണവുമായി ബിജെപി സംസ്ഥാന നേതാവും നഗരസഭ കൗണ്‍സിലറുമായ കരമന അജിത്ത് രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.
ലക്ഷങ്ങള്‍ കൊടുത്താണ് മൊബൈല്‍ മോര്‍ച്ചറികള്‍ നഗരസഭ വാങ്ങിയത്. മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ അത് എവിടെ എന്ന് അന്വേഷിച്ചു. എവിടെയും കാണാനില്ല. നഗരസഭയ്ക്ക് കീഴിലുള്ള ഓഫീസ് പരിസരങ്ങളില്‍ നോക്കി. നഗരസഭാ മെയില്‍ ഗ്യാരേജിലും കോട്ടയ്ക്കകത്തെ ഗ്യാരേജിലും അന്വേഷിച്ചു. ആരോഗ്യ വിഭാഗത്തിലുള്ളവരോട് ചോദിച്ചു. ശ്മശാനത്തില്‍ പരിശോധിച്ചു. എവിടെയും കണ്ടെത്തിയില്ല. തൈക്കാട് ശ്മശാനത്തിനടുത്തുള്ള ഇടത് സംഘടന സ്റ്റാഫുകളുടെ ഓഫീസില്‍ പിപിഇ കിറ്റുകളുടെ അടിയിലായി ഒളിപ്പിച്ചിരിക്കുന്ന നിലയിലാണ് അവസാനം കണ്ടെത്തിയത് എന്നാണ് കരമന അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ഈ ചിത്രങ്ങളില്‍ കാണുന്നത് ഒളിപ്പിച്ചിട്ടിരിക്കുന്ന നഗരസഭ ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികളാണ്....
കഴിഞ്ഞ ആറു മാസത്തിലധികമായി ഇവ കാണാനില്ലായിരുന്നു... നഗരസഭാ മെയിൻ ഗാരേജിലും,,കോട്ടയ്ക്കകത്തെ ഗാരേജിലും അന്വേഷിച്ചിട്ട് കിട്ടിയില്ല...
ഹെൽത്ത് വിഭാഗത്തിലെ പലരോടും ചോദിച്ചു
കൃത്യമായ ഒരു മറുപടിഇല്ലാ..
പിന്നെ ശ്മശാനത്തില്‍ അന്വേഷിച്ചു... അവിടെയും ഇല്ല....
അവസാനം കണ്ടെത്തി... തൈക്കാട് ശ്മശാനത്തിന് സമീപമുള്ള ഇടത് സംഘടനയുടെ സ്റ്റാഫുകളുടെ ആഫീസിൽ PPE Kit കളുടെ അടിയിലായി ഒളിപ്പിച്ചിട്ടിരിക്കുന്നു ..

(കരമന അജിത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനൊപ്പമുള്ള ചിത്രം)
Recommended Video
ആറ് മാസത്തിലധികമായി ഇവ പുറം ലോകം കണ്ടിട്ട്...
ഇത് ആർക്കു വേണ്ടി?
ആരേ സഹായിക്കാൻ?
ഈ കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ വാടക നല്‍കി പുറത്ത് നിന്നാണ് ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുക്കുന്നത്...
ഓ ...കഷ്ടം .....
ലക്ഷങ്ങള്‍ മുടക്കി ഇവ വാങ്ങുന്നതിന്‍റെ കമ്മീഷന് പുറമേ, ഇതിനെ ഇങ്ങനെ ഇട്ട് തുരുംമ്പെടുപ്പിക്കുംമ്പോള്‍ മോര്‍ച്ചറി യൂണിറ്റുകളുള്ള സഖാക്കളുടെ വക ലെവിയും അവര്‍ക്ക് കിട്ടുന്നുണ്ടാകും..
നഗരസഭയുടെ സ്വത്തുക്കള്‍ ഇങ്ങനെ കുട്ടിക്കളി കളിച്ച് കളയുന്നതിനെ കുറിച്ച് ജനങ്ങളോട് പറയാതിരിക്കാന്‍ കഴിയില്ല...
നശിപ്പിക്കുകയാണ് പൊതുമുതലുകള്‍...












Click it and Unblock the Notifications