തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് സൈന്യത്തെ വിളിക്കണമെന്ന് വിവി രാജേഷ്! ഗുജറാത്തിലും ദില്ലിയിലും സൈന്യം സഹായിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതീവഗുരുതരമായി തുടരുന്ന തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് വിവി രാജേഷ്. ദൽഹിയിലും ഗുജറാത്തിലും രോഗം നിയന്ത്രണ വിധേയമാക്കുവാൻ പ്രതിരോധ പ്രവർത്തനങ്ങളിലെ സൈന്യത്തിന്റെ സാന്നിധ്യം വളരെ ഗുണകരമായിട്ടുണ്ടെന്നാണ് വിവി രാജേഷ് ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുഉള്ള രോഗികൾക്ക് മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ് എന്ന് വിവി രാജേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ 6 മണിക്കുള്ള വാർത്താ സമ്മേളനം കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുന്നത് ജനങ്ങളുടെ ജീവൻ പന്താടുന്നതിന് സമാനമായിരിയ്ക്കും എന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

സൈനീക സഹായം തേടണം

സൈനീക സഹായം തേടണം

വിവി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' തിരുവനന്തപുരം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൈനീക സഹായം തേടണം. തിരുവന്തപുരം ജില്ലയിൽ രോഗവ്യാപനം അതിവേഗം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് സൈന്യത്തെ ഏൽപ്പിയ്ക്കുന്നതാണ് നല്ലത്.. ആദ്യ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു കൂടുതൽ രോഗവ്യാപനം എങ്കിൽ ഇപ്പോൾ ഗ്രാമീണ മേഖലകളിലും തുല്യമായ സാഹചര്യമാണ്.

 മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല

മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല

രോഗം പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രണ്ടും, മൂന്നും ദിവസങ്ങൾ കഴിഞ്ഞാണ് രോഗികളെ കൊണ്ടുപോകാൻ ആരോഗ്യവകുപ്പ് അധികൃതരും ആംബുലൻസും എത്തുന്നത്. ഇത് രോഗികൾക്കും ബന്ധുക്കൾക്കും ഉണ്ടാക്കുന്ന മാനസിക സമ്മർദം ചെറുതല്ല . ശ്രവ പരിശോധനയുടെ ഫലം വരാൻ ആറു ദിവസം വരെ താമസിക്കുന്നത് രോഗവ്യാപനത്തിന്റെ ആക്കം വർധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുഉള്ള രോഗികൾക്ക് മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ പോലും പലയിടത്തും ലഭ്യമല്ല.

പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

ശുചിമുറികളും ചികിത്സാ കേന്ദ്രങ്ങളും വൃത്തിയാക്കുവാൻ മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും പി. പി. ഇ കിറ്റുകളും നിലവാരമുള്ള ഗ്ലൗസും, മാസ്ക്കുകളും , ലഭിക്കാത്തത് അവരെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതും ഇടയ്ക്ക് വിശ്രമത്തിന് ആവശ്യമായ സമയം ലഭിക്കാത്തതും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തന ശേഷി കുറയ്ക്കുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തുടർച്ചയായി അണുബാധ ഏൽക്കുന്നത് ഗുരുതരമായ സാഹചര്യത്തിൽ എത്തിക്കും.

ദൽഹിയിലും ഗുജറാത്തിലും

ദൽഹിയിലും ഗുജറാത്തിലും

ദൽഹിയിലും ഗുജറാത്തിലും രോഗം നിയന്ത്രണ വിധേയമാക്കുവാൻ പ്രതിരോധ പ്രവർത്തനങ്ങളിലെ സൈന്യത്തിന്റെ സാന്നിധ്യം വളരെ ഗുണകരമായിട്ടുണ്ട്. ദിവസങ്ങൾ കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി തയ്യാറാക്കാൻ ഡൽഹിയിൽ സാധിച്ചു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും മരുന്നുളും എത്തിക്കുവാനും, ആയിരക്കണക്കിന് കിടക്കകളുള്ള താൽക്കാലിക ആശുപത്രികളും നൂറുകണക്കിന് ശുചിമുറികളും ദിവസങ്ങൾ കൊണ്ടുതന്നെ നിർമിക്കാനുമുള്ള ശേഷി സൈന്യത്തിനുണ്ട്.

കാര്യക്ഷമത വർധിപ്പിക്കും

കാര്യക്ഷമത വർധിപ്പിക്കും

ജനപ്രതിനിധികൾ പലരും കോവിഡ് ചികിത്സയിലും നിരീക്ഷണത്തിലും ആയതു കൊണ്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആശ്രയിക്കുവാൻ ആരുമില്ലാത്ത സ്ഥിതി ഉടലെടുത്തു കഴിഞ്ഞു.. ലോക്ക് ഡൗൺ പ്രദേശങ്ങളിൽ സൈന്യത്തിന്റെ ഹെല്പ് ഡെസ്കുകൾ വഴി ഭക്ഷണവും, മരുന്നും നല്കാനാരംഭിച്ചാൽ ജനങ്ങൾക്ക് വളരെ വലിയ ആശ്വാസമാകും. ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും, പരിശീലനം ലഭിച്ച സൈനികരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ വിന്യസിക്കുന്നത് പരിപാലനത്തിലെ കാര്യക്ഷമത വർധിപ്പിക്കും.

കേന്ദ്ര സർക്കാർ വഴി സൈനിക സഹായം

കേന്ദ്ര സർക്കാർ വഴി സൈനിക സഹായം

മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഗുജറാത്തും, ഡൽഹിയും പ്രതിസന്ധി തരണം ചെയ്തത് കേന്ദ്ര സർക്കാർ വഴി സൈനിക സഹായം തേടിയാണ്. ഗതാഗത നിയന്ത്രണവും മറ്റ് ക്രമസമാധാനപാലനവും മാത്രം കേരള പോലീസ് കൈകാര്യം ചെയ്യുകയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സൈന്യത്തെ ഏൽപ്പിക്കുകയും ചെയ്യുന്നത് വരും ദിവസങ്ങളിൽ വളരെ ഗുണം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഈ ഘട്ടം തരണം ചെയ്യാം എന്ന് ചിന്തിക്കുന്നത് അപകടകരമാണ്.

ജീവൻ പന്താടുന്നതിന് സമാനം

ജീവൻ പന്താടുന്നതിന് സമാനം

മുഖ്യമന്ത്രിയുടെ 6 മണിക്കുള്ള വാർത്താ സമ്മേളനം കൊണ്ടുമാത്രം കോവിഡിനെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുന്നത് ജനങ്ങളുടെ ജീവൻ പന്താടുന്നതിന് സമാനമായിരിയ്ക്കും. ഇക്കാര്യങ്ങൾ മുഖവിലക്കെടുത്ത് അടിയന്തരമായി തിരുവനന്തപുരം ജില്ലയിലെ യഥാർത്ഥ സാഹചര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി സൈന്യത്തിന്റെ സാന്നിധ്യം പ്രതിരോധ പ്രവർത്തനമേഖലയിൽ ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. അല്ലാത്ത പക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നമ്മൾ എല്ലാവരും ഉത്തരവാദികളായിരിയ്ക്കും''.

Thiruvananthapuram
English summary
BJP Leader VV Rajesh asks the state government to seek the help of Army in Covid fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X