തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടല്ല, വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; സിപിഐ പരാതി നല്‍കി, നോമിനേഷന്‍ റദ്ദാക്കാനാകില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റും കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ വിവി രാജേഷിന് മൂന്നിടത്ത് വോട്ട്. രണ്ട് വോട്ടര്‍ പട്ടികയില്‍ രാജേഷിന്റെ പേരുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മൂന്നിടത്ത് വോട്ടുണ്ട് എന്നാണ് വിവരം. സിപിഐ ഇക്കാര്യം സൂചിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എന്നാല്‍ നോമിനേഷന്‍ റദ്ദാക്കാനാകില്ല എന്ന് കമ്മീഷന്‍ അറിയിച്ചു.

V

തിരുവനന്തപുരം കോര്‍പറേഷനിലെ പൂജപ്പുര വാര്‍ഡിലാണ് വിവി രാജേഷ് മല്‍സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ട് വോട്ടര്‍ പട്ടികയില്‍ പേരുള്ള കാര്യം രാജേഷ് മറച്ചുവച്ചു എന്നാണ് സിപിഐ പരാതി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 16ാം വാര്‍ഡ് വോട്ടര്‍ പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. അതേസമയം, കോര്‍പറേഷനിലെ വഞ്ചയൂരിലുള്ള വോട്ടര്‍ പട്ടികയില്‍ 1042 ക്രമനമ്പറിലും രാജേഷിന് വോട്ടുണ്ട്. മാത്രമല്ല, പിടിപി നഗര്‍ വാര്‍ഡിലും വോട്ടുണ്ട്.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

ഇങ്ങനെ പേര് വന്നത് തന്റെ കുറ്റമല്ലെന്ന് വിവി രാജേഷ് പറയുന്നു. നെടുമങ്ങാട്ടെ കുടുംബ വീട്ടില്‍ നിന്ന് താമസം മാറിയ വേളയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നു. പിടിപി നഗറില്‍ ഇടക്കാലത്ത് വാടക വീട്ടില്‍ താമസിച്ചിരുന്നു. അപ്പോഴാണ് അവിടെ പേര് ചേര്‍ത്തത്. താമസം മാറിയപ്പോള്‍ പട്ടികയില്‍ നിന്ന് പേര് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നു. ഉദ്യോഗസ്ഥരാണ് അലംഭാവം കാണിച്ചതെന്ന് വിവി രാജേഷ് പറഞ്ഞു.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Thiruvananthapuram
English summary
BJP Leader VV Rajesh Name in Three Voters List in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X