Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടി

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദത്തില്‍ കുടുങ്ങി ബിജെപി. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന് രണ്ടിടത്ത് വോട്ടുള്ള കാര്യം പരസ്യമായി. നെടുമങ്ങാട്ടും തിരുവനന്തപുരം കോര്‍പറേഷനിലുമാണ് വോട്ടുള്ളത്. ഈ വിവരം വിവി രാജേഷ് മറച്ചുവച്ചു എന്ന് കാണിച്ച് സിപിഐ പരാതി നല്‍കിയതോടെ ബിജെപി നേതാവ് കൂടുതല്‍ പ്രതിസന്ധിയിലായി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കോര്‍പറേഷനിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥി കൂടിയാണ് വിവി രാജേഷ്. വിശദവിവരങ്ങള്‍ ഇങ്ങനെ....

മല്‍സരം ഇവിടെ

മല്‍സരം ഇവിടെ

തിരുവനന്തപുരം കോര്‍പറേഷനിലെ പൂജപ്പുര വാര്‍ഡിലാണ് വിവി രാജേഷ് മല്‍സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ട് വോട്ടര്‍ പട്ടികയില്‍ പേരുള്ള കാര്യം രാജേഷ് മറച്ചുവച്ചു എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കാനും സിപിഐ തീരുമാനിച്ചു.

രണ്ട് വോട്ടര്‍ പട്ടിക

രണ്ട് വോട്ടര്‍ പട്ടിക

നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ 16ാം വാര്‍ഡ് വോട്ടര്‍ പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. വോട്ടര്‍ പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമനമ്പര്‍ 72ല്‍ വേലായുധന്‍ മകന്‍ രാജേഷ് എന്നാണ് ചേര്‍ത്തിട്ടുള്ളത്. അതേസമയം, കോര്‍പറേഷനിലെ വഞ്ചയൂരിലുള്ള വോട്ടര്‍ പട്ടികയില്‍ 1042 ക്രമനമ്പറിലും രാജേഷിന് വോട്ടുണ്ട്.

രാജേഷിന്റെ പ്രതികരണം

രാജേഷിന്റെ പ്രതികരണം

വിവി രാജേഷ് സംഭവത്തില്‍ പ്രതികരിച്ചു. രണ്ട് വോട്ടര്‍ പട്ടികയില്‍ പേര് വന്നത് തന്റെ കുറ്റമല്ലെന്ന് അദ്ദേഹം പറയുന്നു. നെടുമങ്ങാട് നിന്ന് താമസം മാറിയ വേളയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നു. ഇത്രയും കാലം അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

ചട്ടലംഘനം കാണിച്ചു

ചട്ടലംഘനം കാണിച്ചു

വിവി രാജേഷ് ചട്ടലംഘനം കാണിച്ചു എന്നാണ് സിപിഐയുടെ പരാതിയില്‍ പറയുന്നത്. രണ്ട് വോട്ടര്‍ പട്ടികയും സിപിഐ പുറത്തുവിട്ടു. രാജേഷിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് തന്നെ പഴിക്കേണ്ട എന്ന നിലപാടാണ് രാജേഷിനുള്ളത്.

കോര്‍പറേഷനില്‍ പ്രതീക്ഷയുമായി ബിജെപി

കോര്‍പറേഷനില്‍ പ്രതീക്ഷയുമായി ബിജെപി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ എല്‍ഡിഎഫിനെയും മറികടക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ്. വിവി രാജേഷ് ഉള്‍പ്പെടെയുള്ള പ്രമുഖരെ കോര്‍പറേഷനിലേക്ക് മല്‍സരിപ്പിക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+