തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണം കുട്ടിക്കളിയാക്കിയെന്ന് ബിജെപി: ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം, യോഗത്തിൽ നിന്നതെന്ന് വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ മുൻനിർത്തി സിപിഎം പിൻ സീറ്റ് ഡ്രൈവിംഗ് നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി. കോർപ്രറേഷന്റെ വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ലെന്നും കുട്ടിക്കളിയാണന്ന് ആരോപിച്ചാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഇക്കാര്യത്തിൽ സിപിഎം- ബിജെപി പോര് ശക്തമാകുന്നത്.

'എന്തിനാ നസീമേ നിങ്ങൾ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ?' കുറിപ്പ്'എന്തിനാ നസീമേ നിങ്ങൾ പറയുമ്പോഴും പാടുമ്പോഴും ഇങ്ങനെ വെളുക്കെ ചിരിക്കുന്നെ?' കുറിപ്പ്

വിദ്യാർത്ഥിയായ 21കാരിയെ മേയറാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിനെതിരെ നേരത്തെയും എതിർപ്പുകളുണ്ടായിരുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് കൂടി ലക്ഷ്യംവെച്ചാണ് സിപിഎമ്മിന്റെ നീക്കം. ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കിയാൽ ഇത് തിരുവന്തപുരത്ത് ഗുണം ചെയ്യുമെന്നായിരുന്നു പാർട്ടി കണക്കുകൂട്ടിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയും പാർട്ടി ഒരുങ്ങുന്നതിനിടെയാണ് മേയർക്കെതിരെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തുന്നത്.

 keralamayor

തിരുവനന്തപുരം കോർപ്പറേഷന്റെ വാർഷിക പദ്ധതി തയ്യാറാക്കാനുള്ള യോഗത്തിൽ മേയർ ആര്യാ രാജേന്ദ്രനോ ഡെപ്യൂട്ടി മേയറോ പങ്കെടുത്തിരുന്നില്ല. യോഗം വിളിച്ചെങ്കിലും മേയർ യോഗം നടക്കുന്ന ദിവസം കണ്ണൂരിൽ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു. മേയർക്ക് ഭരണത്തെക്കുറിച്ച് അറിയില്ലെന്നും നേതാക്കളുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതെന്നും ബിജെപി ആരോപിക്കുന്നു.

മേയർ പങ്കെടുക്കാതിരുന്നത് അതീവ പ്രധാന്യമുള്ള യോഗത്തിലല്ലെന്നും വികസന സെമിനാറിൽ പങ്കെടുത്തില്ല എന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നാണ് മേയർ നൽകിയ മറുപടി. ഈ സാഹചര്യത്തിൽ മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

Thiruvananthapuram
English summary
BJP protest against Thiruvananthapuram corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X