തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനുവിന്‍റെ മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം: ജോലിയില്ലായ്മയിലും പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലും മനം നൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ മൃതദേഹവുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ പ്രതിഷേധം. ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസിന് മുന്നിലേക്ക് മൃതദേഹവുമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. പിന്നീട് പൊലീസുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് കുറിപ്പ് എഴുതിവെച്ചായിരുന്നു അനു ആത്മഹത്യ ചെയ്തത്. പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 75ാം സ്ഥാനത്തുണ്ടായിരുന്നു അനു. ജൂണ്‍ 19ാം തിയ്യതിയാണ് സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. ഇതിന് ശേഷം അനുവിന് വലിയ മനോ വിഷമം ആണ് ഉണ്ടായതെന്നാണ് ബന്ധുക്കളള്‍ വ്യക്തമാക്കുന്നത്.

 zanu

അനുവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം നടത്തിയിരുന്നു. എബിവിപി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിഷേധത്തിനിടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

കൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നുകൊറോണയെ തോല്‍പ്പിച്ച 110 വയസുകാരിയുടെ ആരോഗ്യ രഹസ്യം ഇതാണ്... മരുമകള്‍ പറയുന്നു

Thiruvananthapuram
English summary
BJP protests in front of the Chief Minister's residence with Anu's dead body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X