തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്കയിൽ ബിജെപി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇടിഞ്ഞു; നേമം നിലനിർത്താൻ കുമ്മനത്തെ ഇറക്കാൻ പാർട്ടി!!!

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി അക്കൌണ്ട് തുറന്ന മണ്ഡലമാണ് ബിജെപി. അതുകൊണ്ട് തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലം നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അഭിമാന പ്രശ്‌നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നേമത്ത് സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്നും കുമ്മനം രാജശേഖരെ മത്സരിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെങ്കിലും ഔദ്യോഗികമായി പാർട്ടിയിൽ നിന്നുള്ള പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല.

പ്രതീക്ഷയിൽ ബിജെപി

പ്രതീക്ഷയിൽ ബിജെപി

നേമം മണ്ഡലം നിലനിര്‍ത്തും എന്ന് ബിജെപി ആവര്‍ത്തിച്ച് പറയുമ്പോഴും ബിജെപിയെ ആശങ്കപ്പെടുത്തുന്നത് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായതാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലത് 2204 വോട്ടായാണ് കുറഞ്ഞത്. ഇതോടെയാണ് കുമ്മനം രാജശേഖരനെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി നീക്കം. ഇതോടെ പാർട്ടി നിർദേശത്തോടെ നേമത്ത് കുമ്മനം രാജശേഖരന്‍ വാടകയ്ക്ക് വീടും എടുത്തുകഴിഞ്ഞിട്ടുണ്ട്.

സുരേഷ് ഗോപിയോ കുമ്മനമോ?

സുരേഷ് ഗോപിയോ കുമ്മനമോ?

കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ നേമത്ത് മത്സരിക്കാനെത്തിയ ഒ രാജഗോപാലിന് രാഷ്ട്രീയ ഭേദമന്യേ ശക്തമായ പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ കുമ്മനം രാജശേഖരന് ബിജെപിക്കപ്പുറത്തുള്ള വോട്ടുകൾ നേടാൻ കഴിയുമോ എന്ന ചോദ്യം പാര്‍ട്ടിക്കുള്ളിൽ തന്നെ ഉയരുന്നതിനാൽ നേമത്ത് മത്സരിക്കാൻ സുരേഷ് ഗോപിയെ കൂടി പരിഗണിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.

കോൺഗ്രസിന് അനുകൂലം

കോൺഗ്രസിന് അനുകൂലം

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സുരേന്ദ്രന്‍പിള്ളയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി നേമത്ത് വിജയിച്ചത്. സുരേന്ദ്രൻ പിള്ളയ്ക്ക് 13,860 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ ഇത്തവണ കോൺഗ്രസിനായിരിക്കും നേമത്ത് സീറ്റ് ലഭിക്കുക. കോൺഗ്രസ് മത്സരിക്കാനെത്തുന്നതും ബിജെപിയ്ക്ക് ആശങ്കയ്ക്ക് വകനൽകുന്ന വിഷയം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈവിട്ട വോട്ടുകൾ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന ഭയമാണ് പാർട്ടിക്കുള്ളത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

ആരെത്തും?

ആരെത്തും?

യുഡിഎഫിന് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ഇവിടെ മത്സരിക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനായി മറ്റാരെയും പേരും നേമത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നില്ല. നേമം മണ്ഡലം കേന്ദ്രീകരിച്ചാണ് വിജയന്‍ തോമസ് പ്രവർത്തിക്കുന്നതും യുഡിഎഫിനെ സംബന്ധിച്ച് അനുകൂല ഘടകമാണ്.

 തിരിച്ചുപിടിക്കാൻ

തിരിച്ചുപിടിക്കാൻ

'നേമം നന്മയുടെ നല്ലയിടം' എന്ന ആപ്തവാക്യവുമായാണ് വിജയന്‍ തോമസിന്റെ പ്രചാരണം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് വിജയന്‍ തോമസ് തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാണ് മത്സരിക്കാനെത്തുന്നതെങ്കിൽ നേരത്തെ ബിജെപിയിലേക്ക് പോയ വോട്ടുകള്‍ തിരികെ പിടിക്കാനാവുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവകാശപ്പെടുന്നുണ്ട്.

ശിവൻ കുട്ടി?

ശിവൻ കുട്ടി?

നേമത്ത് എല്‍ഡിഎഫ് മുന്‍ എംഎല്‍എയും കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായിരുന്ന വി ശിവന്‍കുട്ടിയെ തന്നെ മത്സരിപ്പിക്കാനുള്ള സാധ്യതകളാണുള്ളത്. മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ശിവന്‍കുട്ടിയും നടത്തുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന ഐപി ബിനുവിന്റെ പേരും സാധ്യത ചര്‍ച്ചകൾക്കിടെ ഉയർന്നുവരുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിയെക്കുറിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ല.

Thiruvananthapuram
English summary
BJP to field Kummanam Rajasekharan in Nemom in Kerala Assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X