Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പിടിക്കാൻ ബിജെപി, രംഗത്ത് ഇറക്കുന്നത് സംസ്ഥാന നേതാവിനെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഇക്കുറി ബിജെപിക്ക് വന്‍ പ്രതീക്ഷകളാണുളളത്. ജില്ലാ പഞ്ചായത്ത് പിടിക്കാന്‍ സംസ്ഥാന നേതാവിനെ തന്നെയാണ് ബിജെപി തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡണ്ടുമായ എസ് സുരേഷ് അടക്കമുളളവരാണ് മത്സരിക്കാനിറങ്ങുന്നത്.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പിടിക്കാൻ തന്ത്രവുമായി കെ സുരേന്ദ്രൻ;സംസ്ഥാന നേതാവിനെ മത്സരിപ്പിക്കും

    വെങ്ങാനൂര്‍ ഡിവിഷനിലാണ് എസ് സുരേഷ് മത്സരിക്കുക. നിലവില്‍ ബിജെപി തിരുവനന്തപുരത്ത് ജയിച്ച ഒരേയൊരു സീറ്റാണ് വെങ്ങാനൂര്‍. ഇവിടെ അടക്കം 19 സ്ഥാനാര്‍ത്ഥികളെ ആണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കുറി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

    bjp

    തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി സംസ്ഥാനത്ത് വൻമുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ഇടത് വലത് മുന്നണികൾ ജനങ്ങൾക്കിടയിൽ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വർണ്ണക്കടത്ത് എൽഡിഎഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യു.ഡിഫിന്റെ വിശ്വാസത പൂർണ്ണമായും തകർന്നു കഴിഞ്ഞു.

    ഇടതുമുന്നണിയും വലതു മുന്നണിയും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി. എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും പൂർത്തിയാക്കി കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എൻ.ഡി.എ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+