Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ശസ്ത്രക്രിയ വൈകി രോഗിമരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം: ബിജെപി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച ദാരുണ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബി ജെ പി ജില്ലാപ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ആവശ്യപ്പെട്ടു. നേരത്തെ അറിവുണ്ടായിട്ടും വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താത്തതാണ് ശസ്ത്രക്രിയ വൈകുന്നതിനും രോഗിമരിക്കുന്നതിനും ഇടയാക്കിയത്. ഇത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെയാണ് കാണിക്കുന്നത്. ആരോഗ്യമന്ത്രിക്കാണ് ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ രോഗികള്‍ പോകുന്നത് ആശങ്കയോടെയാണ്. സ്വകാര്യ ആശുപത്രി ലോബികളില്‍ നിന്ന് ലക്ഷങ്ങള്‍ മാസപ്പടിവാങ്ങുന്ന സി പി എം രാഷ്ട്രീയനേതൃത്വമാണ് മഹത്തായ പാരമ്പര്യമുള്ള ആതുരാലയത്തെ നശിപ്പിക്കുകയാണെന്നും രാജേഷ് ആരോപിച്ചു.

 bjp-1

ആരോഗ്യമേഖല വന്‍വിജയമാണെന്ന നിലയിലുള്ള പിആര്‍ വര്‍ക്കുമാത്രമാണ് നടക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസംപോലുമില്ലാത്ത ഒരാള്‍ വാര്‍ഡുകളില്‍ കറങ്ങിനടന്ന രോഗികള്‍ക്ക് മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചികിത്സയില്‍ ഇടപെടുകയും ചെയതിട്ട് അധികകാലമായില്ല. ഇതൊന്നും അധികൃതര്‍ക്ക് വേണ്ടസമയത്ത് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കാണ്. സിപിഎമ്മിന്റെ പ്രാദേശിനേതൃത്വത്തിലുള്ളവരെയും പാര്‍ട്ടി അനുഭാവികളെയും ഔദ്യോഗികരംഗത്ത് കരാര്‍വ്യവസ്ഥയില്‍ തിരുകിക്കയറ്റുന്നതിനാണ് മന്ത്രി താല്പര്യം കാണിക്കുന്നത്.

സി പി എം ലോക്കല്‍ കമ്മിറ്റികളുടെ ശുപാര്‍ശ കത്തുമായെത്തുന്നവര്‍ക്കുമാത്രമാണ് നിയമനം നല്‍കുന്നത്. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന് മെഡിക്കല്‍കോളേജിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. നാഥനില്ലാത്ത അവസ്ഥയാണ് ഇവിടെ നടക്കുന്നത്. ഇത് ആരോഗ്യവകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണ് വെളിവാക്കുന്നതെന്നും രാജേഷ് പറഞ്ഞു.

അതേസമയം അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ ഭാഗമായി ബി ജെ പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാമഖ്യമുള്ള 75 കേന്ദ്രങ്ങളില്‍ ഇന്ന് യോഗപരിശീലനം സംഘടിപ്പിക്കുമെന്നും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യോഗാദിനത്തില്‍ ഭാരതത്തിലെ 75 പ്രമുഖകേന്ദ്രങ്ങളില്‍ യോഗപരിശീലനം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലാണ്. രാവിലെ 6ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ യോഗപരിശീലനത്തില്‍ പങ്കെടുക്കും.

ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല ജനാര്‍ദ്ദനസ്വാമിക്ഷേത്രം, തോന്നയ്ക്കല്‍ ആശാന്‍സ്മാരകം, മഹാത്മജിയുടെ സന്ദര്‍ശനത്താല്‍ അനുഗ്രഹീതമായ വേറ്റിനാട് ഗാന്ധിസ്മാരകം, പോത്തന്‍കോട് ശാന്തിഗിരി ആശ്രമം, അരുവിപ്പുറം ക്ഷേത്രപരിസരം, വെള്ളായണി ക്ഷേത്രപരിസരം തുടങ്ങി 75 കേന്ദ്രങ്ങളിലാണ് യോഗപരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ബി ജെ പി ജില്ലാ സെല്‍ കോഓര്‍ഡിനേറ്റര്‍ നിഷാന്ത് സുഗുണന്‍, മീഡിയല്‍ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.സമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+