തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെ 14 സീറ്റിലും ബിജെപി വിജയിക്കും, അധികം വോട്ട് ഇനി വേണ്ടെന്ന് കുമ്മനം രാജശേഖരൻ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആകെയുളള 14 നിയമസഭാ സീറ്റുകളിലും ബിജെപി ഇത്തവണ വിജയിക്കുമെന്ന് കുമ്മനം രാജശേഖരന്‍. മാതൃഭൂമിയോടാണ് കുമ്മനത്തിന്റെ പ്രതികരണം. തിരുവനന്തപുരത്തെ 14 ഇടത്തും ബിജെപി ജയിക്കും എന്നാണ് താന്‍ ഉറച്ച് വിശ്വസിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സീറ്റുകള്‍ വിജയിക്കാന്‍ ഇനി ബിജെപിക്ക് അധികം വോട്ടുകളുടെ ആവശ്യം ഇല്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ബിജെപി ഇന്ന് തിരുവനന്തപുരത്ത് വളരെ സ്വീകാര്യതയുളള പാര്‍ട്ടിയാണെന്ന് കുമ്മനം പറയുന്നു. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

bjp

തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തലസ്ഥാനത്തെ 14 മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്നുളളത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ് എന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിശ്ചയിക്കട്ടെ എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം പരിഗണിച്ച് കൊണ്ടായിരിക്കും. കേരളം ഒരു രാഷ്ട്രീയ വഴിത്തിരിവിന്റെ ഘട്ടത്തിലാണ് എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 64 വര്‍ഷങ്ങള്‍ മാറി മാറി ഭരിച്ച് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തെ കുട്ടിച്ചോറാക്കി മാറ്റിയിരിക്കുകയാണ്. ഒരു മാറ്റത്തിനുളള ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ മാറ്റം കാണാമെന്നും അത് എന്‍ഡിഎയുടെ വിജയത്തിലേക്ക് വഴി തുറക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

Thiruvananthapuram
English summary
BJP will win all 14 seats of Thiruvananthapuram in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X