തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളിക്കാട് ബിജെപി മേഖല പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്; പത്തോളം വരുന്ന സംഘം വീട് അടിച്ചു തകർത്തു!

  • By Desk
Google Oneindia Malayalam News

കള്ളിക്കാട്: കള്ളിക്കാട് അരുവിക്കുഴിയിൽ ബി.ജെ.പി പ്രവർത്തകനും സ്വകാര്യചാനലിന്റെ പ്രാദേശിക ലേഖകനുമായ ഷിജു രാജശില്പിയുടെ വീടായ അമ്പാടിക്കും ബി.ജെ.പി മേഖല പ്രസിഡന്റ് ദീപുവിന്റെ വീടായ അയോദ്ധ്യയ്‌ക്കും നേരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 11ഓടെ പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇരുവീടുകളിലെയും ജനൽച്ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു.

<strong>തിരുവനന്തപുരത്ത് മൂന്ന് ആർഎസ്എസ്‌കാർക്ക് വെട്ടേറ്റു; ഒരാൾ വെന്റിലേറ്ററിൽ, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർഅറസ്‌റ്റിൽ</strong>തിരുവനന്തപുരത്ത് മൂന്ന് ആർഎസ്എസ്‌കാർക്ക് വെട്ടേറ്റു; ഒരാൾ വെന്റിലേറ്ററിൽ, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർഅറസ്‌റ്റിൽ

സംഭവം നടക്കുമ്പോൾ ഷിജുവിന്റെ വീട്ടിൽ ഷിജുവും ഭാര്യയും മക്കളും, ദീപുവിന്റെ വീട്ടിൽ ദീപുവും അമ്മയും മറ്റ് ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കള്ളിക്കാട് പ്രദേശങ്ങളിൽ സി പി എം - ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. സ്ഥലത്ത് സമാധാന അന്തരീക്ഷം നിലനിറുത്താൻ കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ച് തീരുമാനങ്ങളെടുത്തതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.

House

കള്ളിക്കാട് പഞ്ചായത്തിലെ വിവിധ പ്രശ്‌നങ്ങൾ ചാനലിൽ റിപ്പോർട്ട് ചെയ്‌തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ഷിജു രാജശില്പി നെയ്യാർഡാം പൊലീസിൽ മൊഴി നൽകി. ഷിജുവിന്റെ വീട്ടിലെ ജനൽച്ചില്ലുകളും മുൻ വശത്തെ വാതിലും അക്രമികൾ തകർത്തിട്ടുണ്ട്. കാട്ടാക്കട പൊലീസ് പരിശോധന നടത്തി. ബി.ജെ.പി പ്രാദേശിക ജില്ലാ നേതാക്കൾ സ്ഥലം സന്ദർശിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കള്ളിക്കാട്ട് യോഗം ചേർന്നു.

Thiruvananthapuram
English summary
BJP Worker's house attacked in Kallikkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X