തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: വീട്ടുടമയുടെ അനുവാദമില്ലാതെ മതിലിൽപതിച്ച പോസ്റ്റർ നീക്കംചെയ്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച രണ്ട് ബിജെ​പി പ്രവർത്തകരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടിയോട് രാജലക്ഷമി ഭവനിൽ രതീഷ് (35),​ ആറ്റിങ്ങൽ വീരളത്ത് താമസിക്കുന്ന കന്യാകുമാരി സ്വദേശി സുബ്രഹ്മണ്യപിള്ള (65)​ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18000 രൂപയാക്കുമെന്ന് സിപിഎം; ആര്‍എസ്എസ് നേതാക്കളെ പുറത്താക്കും

കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊതു നിരത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് അപമാനിച്ചതിനുമാണ് കേസ്. അതിനിടെ, ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടികൾക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിഷന് കേസു കൊടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കച്ചേരി ജംഗ്ഷനിലാണ് സംഭവം. ബി.ജെ.പി കേന്ദ്ര കമ്മിറ്റി ഓഫീസിനു സമീപത്തെ വീടിന്റെ മതിലിൽ പതിച്ചിരുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഉദ്യോഗസ്ഥർ കീറിയതാണ് പ്രശ്നത്തിന് തുടക്കം.

arrested-08-1499

പരസ്യം പതിക്കരുതെന്ന് എഴുതിയിരുന്ന മതിലിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിന്റെ നിരീക്ഷണ ചുമതലയുള്ള ശ്രീകുമാറിനെയാണ് പ്രവർത്തകർ തടഞ്ഞുവച്ചത്. വീട്ടുകാരുടെ അനുവാദത്തോടെയാണ് പോസ്റ്റർ പതിച്ചതെന്ന് പ്രവർത്തകരും, വീട്ടുകാരോട് ചോദിച്ചപ്പോൾ അനുവാദം കൊടുത്തില്ലെന്ന് പറഞ്ഞതിനാലാണ് പോസ്റ്റർ നീക്കംചെയ്യാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥനും പൊലീസിൽ മൊഴിനൽകി. വീട്ടുകാരുമായി ബന്ധപ്പെട്ട് പൊലീസ് തിരക്കിയപ്പോൾ അനുവേദം നൽകിയെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നു എന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചെങ്കിലും വൈദ്യ പരിശോധനയിൽ അത് തെറ്റാണെന്ന് തെളിഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
bjp workers arrested in thiruvananthapuram over blocking election officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X