തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉള്‍ക്കടലില്‍ വെച്ച് ഇടിമിന്നലേറ്റ് ബോട്ടു തകർന്നു: മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു, വിഴിഞ്ഞത്ത്!

  • By Desk
Google Oneindia Malayalam News

വിഴിഞ്ഞം: ഉൾക്കടലിൽ ഇടിമിന്നലേറ്റ് ബോട്ടു തകർന്നു. മൽസ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വള്ളമുടമ വിഴിഞ്ഞം സ്വദേശിയായ ജെ. ആന്റണി (48),ബോട്ടിൽ ഉണ്ടായിരുന്ന വിഴിഞ്ഞം സ്വദേശിയായ മുത്തപ്പൻ (50)പൂന്തുറ സ്വദേശി ആന്റണി (40) എന്നിവരാണ് ഇടിമിന്നലിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വിഴിഞ്ഞത്തു നിന്നും ഒൻപതു നോട്ടിക്കൽ മൈൽ ഉള്ളിവച്ചായിരുന്നു അപകടമെന്ന് മൽസ്യത്തൊഴിലാളികൾ പറഞ്ഞു.

അടിവസ്ത്രം ധരിച്ച, കമല്‍ ഹാസന്റെ മകളുടെ ചിത്രങ്ങള്‍ ചോര്‍ന്നു... ഇന്റര്‍നെറ്റില്‍ വൈറല്‍അടിവസ്ത്രം ധരിച്ച, കമല്‍ ഹാസന്റെ മകളുടെ ചിത്രങ്ങള്‍ ചോര്‍ന്നു... ഇന്റര്‍നെറ്റില്‍ വൈറല്‍

ഇടിമിന്നലേറ്റ് ബോട്ടിന്റെ മുൻവശം തകർന്നു. ബോട്ടിൽ പലസ്ഥലങ്ങളിലായി ദ്വാരം വീണു. ഭാരം മുഴുവൻ പുറകിലായതിനാൽ ബോട്ട് ഒരു വശം ഉയർന്നിരുന്നു അതിനാൽ ഇതു വഴി വെള്ളം കയറുന്നതു തടയാനായി. മീൻ പിടിക്കുന്നതിനായി വലവീശിയ ശേക്ഷം വിശ്രമത്തിലായിരുന്നു മൽസ്യത്തൊഴിലാളികൾ ഇതിനിടെ രാത്രി ഏഴുമണിയോടെയുണ്ടായ ഇടിമിന്നലിൽ ഒരു തീ ഗോളം തങ്ങളുടെമുന്നിലേക്ക് വന്നുവെന്നും ഇത് ബോട്ടിന്റെ മുൻ വശത്തു വന്നു കത്തുകയായിരുന്നുവെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു.

fishingboat-1541

മിന്നലിന്റെ ആഘാതത്തിൽ തങ്ങൾ പിന്നിലേക്ക് വീണു.ബോട്ടിന്റെ എൻജിൻ ഭാഗത്താണ് മിന്നലേറ്റിരുന്നതെങ്കിൽ വൻ സ്ഫോടനവും അപകടവും ഉണ്ടാകുമായിരുന്നെന്ന് ഇവർ പറയുന്നു.സംഭവം നടന്നതോടുകൂടി മീനിനായി വീശിയിരുന്ന വല വലിച്ചു കയറ്റി പ്രാണരക്ഷാർത്ഥം കരിയിലേക്ക് ബോട്ട് ഓടിച്ചു കയറുകയായിരുന്നു. ബോട്ടിന്റെ പിൻവശത്തായിരുന്നു ഇവർ ഇരുന്നതെന്നു അതിനാലാണ് പരിക്കേല്ക്കാതെ രക്ഷപെട്ടതെന്നും ഇവർ പറഞ്ഞു. സംഭവത്തെ കുറിച്ച് വിഴിഞ്ഞം തീരദേശ പോലീസിൽ പരാതിനൽകി.

Thiruvananthapuram
English summary
boat destructed in lightening and fishermen escapes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X