അമിത ചാർജ്ജ് ഈടാക്കുന്നു: ബോട്ട് യൂണിയനുകളുടെ പ്രതിഷേധം, മണിക്കൂറിന് സവാരിക്ക് നിരക്ക് 600 രൂപ
പൂവാർ: പൂവാറിലെ ബോട്ട് ക്ലബുകൾ ടൂറിസ്റ്റുകളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുവെന്നാരോപിച്ച് വിവിധ ബോട്ട് യൂണിനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട ബോട്ടുകൾ കായലിന്റെ ഇരുകരയിലും നിരത്തിയിട്ടു. സവാരി നടത്തുന്നതിന് ഒരു മണിക്കൂറിന് 600 രൂപയാണ് അംഗീകൃത റേറ്റ്.
നാട്ടുകാരുടെ ബോട്ടുകൾ ഈ റേറ്റിന് താഴെയും സവാരി പോകാറുണ്ട്. എന്നാൽ ഇടനിലക്കാർ വഴി ബോട്ട് ക്ലബ്ബുകളിൽ എത്തുന്ന സ്വദേശ, വിദേശ ടുറിസ്റ്റുകളിൽ നിന്ന് 2500 ഉം 3000വും ചിലപ്പോഴെല്ലാം അതിൽ കൂടുതലും വാങ്ങുന്നത് പതിവാണെന്നാണ് യുണിയനുകൾ ആരോപിക്കുന്നത്.ഈ അമിത ചാർജ്ജ് ഈടാക്കൽ, പൂവാറിലെ മുഴുവൻ ബോട്ടുടമകളും പിടിച്ചുപറിക്കാരാണെന്ന ധാരണയുണ്ടാക്കുകയാണ്.ഇത് അവസാനിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും യൂണിയൻ വക്താക്കൾ പറഞ്ഞു.

പൂവാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 319 ബോട്ടുകളിൽ 80 ഓളം ബോട്ടുകൾ കാലപ്പഴക്കം ചെന്നവയാണ്. 230 ബോട്ടുകൾക്കാണ് ക്ലിയറൻസ് ലഭിച്ചിട്ടുള്ളത്.നാട്ടുകാരുടെതായി 131 ഓളം ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.അടുത്ത കാലത്തായി നാട്ടുകാർ യൂണിയനുകൾ രൂപീകരിച്ചതോടെയാണ് ബോട്ട് ക്ലബ്ബുകളുടെ സ്വൈരവിഹാരത്തിന് തടസ്സമായത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് പൂവാർ എസ്.ഐ.ബിനു ആന്റണിയുടെ നേതൃത്വത്തിൽ ഏതാനും അനധികൃതവും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമായ ബോട്ടുകളെ കസ്റ്റഡിയിൽ എടുത്തിരുന്നു. അവയ്ക്കെതിരെ നടപടിയും കൈക്കൊണ്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications