തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബോണക്കാട് കുരിശുമല തീർത്ഥാടനം ഏപ്രില്‍ 10 മുതല്‍: 11 മണിക്ക് ബോണക്കാട്ടേക്ക് ജപമാല പദയാത്ര

  • By Desk
Google Oneindia Malayalam News

വിതുര: വിശുദ്ധ കുരിശ് സാര്‍വത്രിക സഭയുടെ സ്രോതസ് എന്ന ആപ്തവാക്യവുമായി കിഴക്കിന്‍റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാവും . ഇന്ന് രാവിലെ 11 മണിക്ക് ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്‍റെ നേതൃത്വത്തില്‍ ബോണക്കാട്ടേക്ക് ജപമാല പദയാത്രയും തീര്‍ഥാടന പതാക പ്രയാണവും നടക്കും . ഉച്ചക്ക് 1 മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.

മുലായം സിങ് യാദവ്; മകനാല്‍ മലര്‍ത്തിയടിക്കപ്പെട്ട ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ സടകൊഴിഞ്ഞ സിംഹം
വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം ശബരീനാഥൻ എം.എൽ.എ നിർവഹിക്കും. നാളെ രാവിലെ 10 ന് പാറശാല രൂപത മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, വൈകിട്ട് 3 ന് നടക്കുന്ന സഭ ഐക്യസമ്മേളനം പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10 ന് കൊല്ലം മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.

bonakkadmala

വൈകിട്ട് 3 ന് നടക്കുന്ന മതസൗഹൃദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.13 ന് രാവിലെ 10 ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി. വൈകിട്ട് 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം. വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

സമാപന ദിനമായ 14 ന് രാവിലെ 10.30 ന് നെടുമങ്ങാട് റീജിയണൽ കോ- ഓർഡിനേറ്റർ മോൺ. റൂഫസ് പയസലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഓശാന ഞായർ ആചരണം, ഉച്ചയ്ക്ക് 2 ന് ഡോ. ക്രിസ്തുദാസ് തോംസണിന്റെ മുഖ്യ കാർമ്മികത്വത്തിൽ ബോണക്കാട് അമലോത്ഭവമാതാ പള്ളിയിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന പരിഹാര ശ്ലീവാപാത. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.ആർ.എൽ.സി.സി വക്താവ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്യും. തീർത്ഥാടകർക്ക് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Thiruvananthapuram
English summary
Bonakkad pilgrimage starts from april 10th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X