തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: പ്ലാസ്റ്റിക് വിമുക്ത തിരഞ്ഞെടുപ്പിനായി കൈപ്പുസ്തകം 'ഹരിതചട്ടലംഘനം'

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി തയ്യാറാക്കിയ ഹരിതചട്ടലംഘനം എന്ന കൈപുസ്തകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പ്രകാശനം ചെയ്തു.

ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യടത്തിലാണ് കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചേംബറില്‍ നടത്തിയ പുസ്തക പ്രകാശന ചടങ്ങില്‍ ശുചിത്വണമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മക്ക് അലി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി എ.സന്തോഷ്, ഹരിതകേരളം പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ, കണ്‍സല്‍ട്ടന്റ്മാരായ എന്‍.ജഗജീവന്‍, ടി.പി.സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

tvm

അതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി രൂപീകരിച്ച മോണിറ്ററിങ് സെല്ലിന്റെ ആദ്യ യോഗം 18ന് ചേരും. വൈകിട്ട് 4.30ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിലാണു യോഗം. കളക്ടർ അധ്യക്ഷയായ സമിതിയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണിയാണു കൺവീനർ. ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ എന്നിവർ അംഗങ്ങളാണ്.

മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികളിൽ സമിതി തീരുമാനമെടുക്കുകയും കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ ശുപാർശ ചെയ്യേണ്ടതും ഈ സമിതിയാണെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ പറയുന്നു. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുണ്ടാകുന്ന സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും സമിതി നടപടി സ്വീകരിക്കും.

Thiruvananthapuram
English summary
Book about directions for a plastic free local body election, released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X