കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു: വിവസ്ത്രയായി ഓടി, ചികിത്സയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ആണ്‍സുഹൃത്ത് ക്രൂരമായി പീഡിപ്പിച്ചു. വാഹനത്തില്‍ കയറ്റി കൊണ്ടുപോയ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും, പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അതേസമയം പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണ്. ശനിയാഴ്ച്ച രാത്രിയാണ് പീഡനം നടന്നത്. യുവതിയെ ബലം പ്രയോഗിച്ച് ഗോഡൗണില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം.
ഇവിടെ നിന്ന് രാവിലെ യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തി, ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകളോടെയാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അതേസമയം സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം കിരണും പെണ്‍കുട്ടിയും സുഹൃത്തുക്കളാണെന്നാണ് പോലീസ് പങറയുന്നത്. ശനിയാഴ്ച്ച വൈകീട്ട് ടെക്‌നോപാര്‍ക്കിന് സമീപമുള്ള ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ഇവിടെ എത്തിയ കിരണ്‍ യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയും, ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. രാവിലെ കൈയ്യിലെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും കിരണ്‍ പിന്തുടര്‍ന്നു. ഒടുവില്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കിരണ്‍ മടങ്ങി പോയത്. ഈ പെണ്‍കുട്ടി സമീപത്തുള്ള വീട്ടിലെത്തി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications