തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കാമുകനെ കാമുകിയും സഹോദരനും തട്ടിക്കൊണ്ടുപോയി
ഈ മാസം 22-നാണ് ഈ സംഭവം നടക്കുന്നത്. അബ്ദുൾ ഖാദർ തിരുവനനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്.

തിരുവനന്തപുരം: കാമുകനെ കാമുകി തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി.
തമിഴ്‌നാട് തക്കല സ്വദേശിയായ മുഹൈദിൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. ചിറയൻകീഴിലെ റിസോട്ടിൽ കെട്ടിയിട്ടശേഷം പണവും സ്വർണവും കവർന്നതായാണ് യുവാവിന്റെ പരാതി. കേസിൽ ഒന്നാം പ്രതിയായ കാമുകി ഇൻഷ ഉൾപ്പെടെ ആറ് പേരെ ശംഖുമുഖം പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 22-നാണ് ഈ സംഭവം നടക്കുന്നത്. അബ്ദുൾ ഖാദർ തിരുവനനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ഇയാലെ സംഘം തട്ടിക്കൊണ്ടുപോയത്. ദുബായിലെ ഒരു കമ്പനിയുടെ മാനേജരായ ഖാദർ യുവതിയുമായി ആറ് മാസമായി ലിവിംഗ് ടുഗദറിലായിരുന്നുനെവെന്നാണ് വിവരംഅബ്ദുൾ ഖാദറും ഇൻഷയും ഗൾഫിൽ ഒന്നിച്ചായിരുന്നു താമസം. ബന്ധത്തിൽ നിന്ന് യുവാവ് പിൻമാറിയതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയും സഹോദരനും ഇയാൾ വരുമ്പോൾ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. പിന്നാലെ നടപ്പിലാക്കി.
വിമാനത്താവളത്തിൽ നിന്ന് നേരെ ചിറയൻകീഴിലെ റിസോട്ടിൽ ആണ് ഇവർ യുവാവിനെ എത്തിച്ചിരുന്നത്, രണ്ട് ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടു. വാഹനത്തിൽ വച്ച് യുവതി പണം ആവശ്യപ്പെട്ടെങ്കിലും ഖാദർ നൽകാൻ തയ്യാറായില്ല. തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ചുപവന്റെ ആഭരണങ്ങളും രണ്ട് വില കൂടിയ മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിൽ നിന്ന് 15 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റി.
ശേഷമാണ് വിമാനത്താവളത്തിന് മുന്നിൽ ഉപേക്ഷിക്കുന്നത്. ഇതിന് പിന്നാലെയാണ് യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. സംഘം മർദിച്ചതായും യുവാവിന്റെ പരാതിയിൽ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ യുവതി തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനിലാണുള്ളത്. മറ്റുപ്രതികൾ ശംഖുമുഖം സ്റ്റേഷനിലും.












Click it and Unblock the Notifications