തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ ആശുപത്രികൾക്ക് ബിപിസിഎൽ ഓക്സിജൻ നൽകും; ഉറപ്പുനൽകിയതായി കളക്ടർ

Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ആശുപത്രികൾക്ക് ആവശ്യമുള്ള മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുമെന്ന് ബി.പി.സി.എൽ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. കോവിഡ് വ്യാപനത്തിൻ്റെ ഈ ഘട്ടത്തിൽ ചികിത്സാ സൗകര്യങ്ങളും ആനുപാതികമായി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഓക്സിജൻ ലഭ്യത എല്ലാ സർക്കാർ ആശുപത്രികളിലും ഉറപ്പു വരുത്തും.

covid hospital

ജില്ലാ ഭരണ കേന്ദ്രത്തിൻ്റെ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച്, ആശുപത്രികൾക്ക് ആവശ്യമുള്ള ഓക്സിജൻ സൗജന്യമായി നൽകാമെന്ന് ബി.പി.സി.എൽ, പ്രമുഖ ഇൻഡസ്ട്രിയൽ ഗ്യാസ് നിർമ്മാതാക്കളായ പ്രോഡയർ എയർ പ്രോഡക്ട്സ് എന്നിവർ സംയുക്തമായി അറിയിച്ചിരിക്കുകയാണ്.പെട്രോളിയം ആൻ്റ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ.വേണുഗോപാലിൻ്റെ നിർദ്ദേശപ്രകാരമാണ് ബി.പി.സി.എല്ലും പ്രോഡയറും ഈ ആശയം വികസിപ്പിച്ചത്. ഇൻഡസ്ട്രിയൽ ഓക്സിജൻ മെഡിക്കൽ ഓക്സിജൻ ആയി രൂപാന്തരപ്പെടുത്തി സിലിണ്ടറുകളായോ, ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും.

20 ലക്ഷം രൂപ വിലമതിക്കുന്ന 90 ടൺ ഓക്സിജനാണ് സി. എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുക. ഉയർന്ന ഗുണനിലവാരമുള്ള ഓക്സിജൻ ജില്ലാ ഭരണ കേന്ദ്രത്തിൻ്റെ നിർദ്ദേശപ്രകാരം രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്ത് തുടങ്ങും. ഇതിനായുള്ള സമ്മതപത്രം ബി.പി.സി.എൽ ജി.എം (പി.ആർ& അഡ്മിൻ) ജോർജ്ജ് തോമസ്, ചീഫ് മാനേജർ സി.ഡി.മഹേഷ് എന്നിവർ ചേർന്ന് ജില്ലാ കലക്ടർക്ക് കൈമാറി.

രാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർരാജ്യത്തെ ഊട്ടുന്നവർക്ക് മുന്നിൽ കണ്ണടയ്ക്കുന്നവർക്കൊപ്പം തുടരാനില്ല; ആഞ്ഞടിച്ച് ഹർസിമ്രത് കൗർ

കൊവിഡിനെ തോൽപ്പിച്ച മിരാസ വീണ്ടും മെഡിക്കൽ കോളേജിലെത്തി; കൈയ്യറിഞ്ഞ് സഹായവുംകൊവിഡിനെ തോൽപ്പിച്ച മിരാസ വീണ്ടും മെഡിക്കൽ കോളേജിലെത്തി; കൈയ്യറിഞ്ഞ് സഹായവും

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, ആദ്യമായി 1000 കടന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണംതിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം, ആദ്യമായി 1000 കടന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം

മടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻമടിയിൽ കനമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് സിബിഐ വന്നപ്പോൾ എന്തേ ഒരു മ്ലാനത?;വി മുരളീധരൻ

Thiruvananthapuram
English summary
BPCL will provide oxygen to government hospitals; Assured says Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X