തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം, കാൽ കടിച്ച് വലിച്ച് നായ
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ പാങ്ങോടാണ് സംഭവം. വീടിനുളളിലാണ് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ അവസ്ഥയില്‍ കണ്ടെത്തത്. പരയ്ക്കാട് കോളനിയിലെ ഷിബു എന്ന യുവാവാണ് മരണപ്പെട്ടത്.
Recommended Video

പാങ്ങോട്ടുളള വീട്ടില്‍ ഷിബു തനിച്ചാണ് താമസിച്ചിരുന്നത്. മനുഷ്യന്റെ കാല്‍ നായ്ക്കള്‍ കടിച്ച് വലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നടത്തിയ പരിശോധനയില്‍ ആണ് കത്തിക്കരിഞ്ഞ നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 9 മണിയോടെ പ്രദേശത്ത് എത്തിയ തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകളാണ് നായ്ക്കള്‍ കാല് കടിച്ച് വലിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഷിബു നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുളളതാണന്നാണ് വിവരം. ഷിബുവിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഷിബു തനിച്ച് താമസിക്കുന്ന വീട്ടില്‍ സുഹൃത്തുക്കളായ ചിലര്‍ എത്തി മദ്യപിക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ആരെയും കണ്ടിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പാങ്ങോട് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.












Click it and Unblock the Notifications