ആറ്റിങ്ങലിൽ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു; പണിമുടക്ക് ആഹ്വാനവുമായി സിഐടിയു
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോയിലെത്തിയ സംഘം ആണ് ബസ് ഉടമയെ ആക്രമിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു ആക്രമണം. ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്.

ആക്രമണത്തിനുള്ള കാരണം എന്താണെന്ന് വ്യക്തം ആയിട്ടില്ല. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സി.ഐ.ടി.യുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.
Recommended Video
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു












Click it and Unblock the Notifications