Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയെടുപ്പോടെ 60 ഇലക്ട്രിക് ബസ്; കന്നിയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും; ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം: ഇലക്ട്രിക് ബസ്സിൽ യാത്രക്കാരായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സിയും നഗരസഭയും ചേർന്ന് ആരംഭിച്ച 60 റെഡ് ഇലക്‌ട്രിക്‌ ബസുകളുടെ ഫ്ലാ​ഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചശേഷം ആണ് യാത്ര ചെയ്തത്. ബസിലെ ഡ്രൈവറും കണ്ടക്ടറും സ്ത്രീകളായിരുന്നു. പരിപാടി നടന്ന ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക്‌ മടങ്ങിപ്പോയത്‌ ഒരു ഇലക്ട്രിക്‌ ബസിലായിരുന്നു.

സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ബസുകൾ നൽകുന്നതിൽ ആദ്യ ബാച്ചാണ്‌ ഇന്ന് നൽകിയ 60 ബസുകൾ. അധികം വൈകാതെ തന്നെ ബാക്കി 53 ബസുകളും കെ എസ്‌ ആർ ടി സി സിറ്റി സർവ്വീസിന്‌ കൈമാറും. നിലവിൽ കെ എസ്‌ ആർ ടി സി തിരുവനന്തപുരം നഗരത്തിൽ സിറ്റി സർവ്വീസായി അൻപത്‌ ഇലക്ട്രിക്‌ ബസുകൾ ഓടിക്കുന്നുണ്ട്‌.

ELECTRIC

ഇതുകൂടി ചേരുമ്പോൾ 163 ഇലക്ട്രിക്‌ ബസുകളാകും നഗരത്തിലോടുക. സിറ്റി സർവ്വീസ്‌ പൂർണ്ണമായും ഇലക്ട്രിക്‌ ബസുകളിലേക്ക്‌ മാറ്റാനാകും. തിരുവനന്തപുരം നഗരം ഒരു ഹരിത നഗരമായി മാറുകയാണ്‌, എന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തിരുവനന്തപുരം നഗരത്തിന്‌ ഓണസമ്മാനമായി 60 ഇലക്ട്രിക്‌ ബസുകൾ ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. പരിപാടി നടന്ന ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്ക്‌ മടങ്ങിപ്പോയത്‌ ഒരു ഇലക്ട്രിക്‌ ബസിലായിരുന്നു. ആ ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത, ജിഷ്ണാ ജോയും സവിതാ എസ്‌ ബിയും.

സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 113 ബസുകൾ നൽകുന്നതിൽ ആദ്യ ബാച്ചാണ്‌ ഇന്ന് നൽകിയ 60 ബസുകൾ. അധികം വൈകാതെ തന്നെ ബാക്കി 53 ബസുകളും കെ എസ്‌ ആർ ടി സി സിറ്റി സർവ്വീസിന്‌ കൈമാറും. നിലവിൽ കെ എസ്‌ ആർ ടി സി തിരുവനന്തപുരം നഗരത്തിൽ സിറ്റി സർവ്വീസായി അൻപത്‌ ഇലക്ട്രിക്‌ ബസുകൾ ഓടിക്കുന്നുണ്ട്‌. ഇതുകൂടി ചേരുമ്പോൾ 163 ഇലക്ട്രിക്‌ ബസുകളാകും നഗരത്തിലോടുക. സിറ്റി സർവ്വീസ്‌ പൂർണ്ണമായും ഇലക്ട്രിക്‌ ബസുകളിലേക്ക്‌ മാറ്റാനാകും.

തിരുവനന്തപുരം നഗരം ഒരു ഹരിത നഗരമായി മാറുകയാണ്‌. തിരുവനന്തപുരം സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ മൊത്തം ചെലവ്‌ 1135 കോടി രൂപയാണ്‌. ഇതിൽ അഞ്ഞൂറ്‌ കോടി കേന്ദ്രവിഹിതവും അഞ്ഞൂറ്‌ കോടി സംസ്ഥാന സർക്കാരിന്റെ വിഹിതവും 135 കോടി തിരുവനന്തപുരം കോർപറേഷന്റെ വിഹിതവുമാണ്‌. സ്മാർട്ട്‌ സിറ്റി പദ്ധതിയിലുൾപ്പെടുത്തി നിരവധി വികസന പ്രവർത്തനങ്ങളാണ്‌ തിരുവനന്തപുരം നഗരത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്‌.

ഇന്ന് രാവിലെ മനോഹരമായ മാനവീയം വീഥി ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. കഴിഞ്ഞ ദിവസം കലാഭവൻ മണി റോഡും ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. 113 ഇലക്ട്രിക്‌ ബസുകൾ കൂടി പുതുതായി വരുന്നതോടെ കെ എസ്‌ ആർ ടി സിയുടെയും തിരുവനന്തപുരം നഗരത്തിന്റെയും മുഖച്ഛായ മാറുകയാണ്‌. നഗരത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഓണം ഹരിത ഓണമായി മാറുന്നതിൽ ഒരു പ്രധാനപ്പെട്ട ചുവടുവെപ്പാണ്‌ ഇന്ന് ഫ്ലാഗ്‌ ഓഫ്‌ ചെയ്യപ്പെട്ട ഇലക്ട്രിക്‌ ബസുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+