തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണത്തിന് തീരുമാനം

Google Oneindia Malayalam News

തിരുവനന്തപുരം: ഒരുവിധ സംവരണത്തിനും അർ‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർ‍ക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർ‍വീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ‍ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതൽ‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്

തീരുമാനത്തിൽ സർക്കാരിനെ അഭിനന്ദിച്ച് ജോസ് കെ മാണി രംഗത്ത് വന്നിട്ടുണ്ട്.
ദീർഘകാലമായി നിലനിന്നിരുന്ന മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കംനിക്കുന്നവർക്കുള്ള സംവരണം എന്ന ആവശ്യത്തോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, സംസ്ഥാന സർക്കാരിനും അഭിവാദ്യങ്ങൾ എന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.

cm

103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടർന്ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിൽ‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സർ‍ക്കാർ‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളിൽ ശുപാർശ സമർ‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരൻ നായർ ചെയർമാനും അഡ്വ. കെ. രാജഗോപാലൻ നായർ മെമ്പറുമായി ഒരു കമ്മീഷനെ സർക്കാർ നിയോഗിച്ചിരുന്നു.

ഈ കമ്മീഷന്റെ ശുപാർ‍ശകൾ പരിഗണിച്ചാണ് മാനദണ്ഡങ്ങൾ‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനർ‍ഹമായവരെ തീരുമാനിക്കുന്നത്. നിലവിൽ പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കും പിന്നോക്ക സമുദായങ്ങൾക്കുമായി 50 ശതമാനം സംവരണമാണ് നൽകുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തിൽ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്.

Thiruvananthapuram
English summary
Cabinet decision for10 percentage reservation to economically backward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X