ക്യാമറ കണ്ണുകളുടെ കുടുംബ കൂട്ടായ്മ
തിരുവനന്തപുരം: സമൂഹത്തിലെ നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ക്യാമറ കണ്ണുകള്‍ ഒരുമിച്ച് കൂടി. ക്യാമറമാന്‍മാരുടെ സൗഹൃദ സദസ്സിന് ക്യാമറ കുടുംബ കൂട്ടായ്മ എന്നായിരുന്നു പേര്. തിരുവനന്തപുരം കിഴക്കേ കോട്ടയിലെ രാജധാനി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്.
കേന്ദ്ര മന്ത്രി ശശി തരൂര്‍ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തോടൊപ്പം ഭാര്യ സുനന്ദ പുഷ്‌കറും എത്തിയിരുന്നു. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ അഴകപ്പന്‍, മാനോരമ ന്യൂസിലെ പ്രിന്‍സിപ്പല്‍ ക്യാമറ മാന്‍ പിജെ ചെറിയാന്‍, ഏഷ്യാനെറ്റ് ന്യൂസിലെ റിട്ട. ക്യാമറ മാന്‍ സുരേഷ് ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എംഎല്‍എയുമായ എംഎ ബേബിയാണ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, വി ശിവന്‍ കുട്ടി എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications