ആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; 5 പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം; കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 മരണം. ദേശീയ പാതയിൽ ആറ്റിങ്ങൽ ടിബി ജങ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതിക്കൽ സ്വദേശികളായ അസീം നാസര്‍, മനേഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്.
രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. മംഗലാപുരത്ത് നിന്നും പാലുമായി വരികയായിരുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ളതാണ് ലോറി. മംഗലാപുരത്ത് നിന്ന് കല്ലുവാതിക്കലേക്ക് പോവുകയായിരുന്നു കാർ. കൊട്ടാരക്കര രജിസ്ട്രേഷനിൽ ഉള്ളതാണ് കാർ. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മനീഷ് അപകടം നടന്ന സ്ഥവത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മനീഷിന്റെ മൃതദേഹം ആറ്റിങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് ഉളളത്.

മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസീം, പ്രിന്‍സ് എന്നിവര്‍ മരിക്കുകയായിരുന്നു.രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ വാഹനങ്ങൾ പൂർണമായും തകർന്നിരുന്നു. അപകടശേഷം കാറിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ അതുവഴി വന്നവരും നാട്ടുകാരും ചേർന്നാണ് പുറത്തെടുക്കാൻ ശ്രമിച്ചത്. പിന്നാട് അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.












Click it and Unblock the Notifications