തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലരാമപുരത്ത് ഇരുനൂറോളം പേർക്കെതിരെ കേസ്, പ്രതിഷേധത്തിന് പിന്നിൽ ആക്രമണ സ്വഭാവമുള്ള യുവാക്കളെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

ബാലരാമപുരം: ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന് പിന്നിൽ ആക്രമണസ്വഭാവമുള്ള യുവാക്കളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രീയ പാർട്ടികളുടെ ചുവട് പിടിച്ചാണ് ഇവർ പ്രതിഷേധത്തിൽ പങ്കാളികളായതെന്ന് പൊലീസ് പറയുന്നു. ഇവരെ നിരീക്ഷിക്കാൻ കഴിഞ്ഞ ദിവസം പൊലീസ് സജ്ജമായെങ്കിലും പല ഭാഗത്തും നടന്ന കല്ലേറുകൾ സ്ഥിതിഗതികൾ കുഴപ്പത്തിലാക്കുകയായിരുന്നു.

വീട്ടിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിക്ക് നേരെ ആക്രമണം: ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ചു

എസ്ഐയെ ആക്രമിക്കുമ്പോഴും ഒപ്പമുള്ള പൊലീസുകാർ കാഴ്ചക്കാരാവുകയായിരുന്നു. പാർട്ടിയുടെ കൊടി നശിപ്പിക്കുന്ന പ്രവണത സംഘർഷത്തിനിടയാക്കുമെന്ന് ബോദ്ധ്യപ്പെട്ടിടും അത് വിലക്കാൻ മുതിർന്ന ബി.ജെ.പി പ്രവർത്തകർ തയ്യാറാവാത്തതും സംഘർഷത്തിന്റെ ആക്കം കൂട്ടി. ധാർമ്മിക സമരമായ ജനമുന്നേറ്റ ജാഥയും നാമജപവും കല്ലേറിലും സംഘർഷത്തിലും കലാശിച്ചതിൽ ഇരുമുന്നണികളും കാരണക്കാരായി.

Police

ബാലരാമപുരത്ത് എസ്.പി.ആർ ഹോട്ടലിന് സമീപം വഴിയാത്രക്കാ‌ർക്കും വാഹനയാത്രികർക്ക് നേരെയും കല്ലേറുണ്ടായി. ഈ സമയം അഗസ്ത്യാർ തെരുവിലെ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് അങ്ങോട്ട് നിലയുറപ്പിച്ചു. അഞ്ചിൽ താഴെ പൊലീസ് ഉദ്യോഗസ്ഥർ മാത്രമേ ജംഗ്ഷനിൽ ഉണ്ടായിരുന്നുള്ളൂ. അക്രമം തടയാനെത്തിയ പൊലീസിന് നേരെയും കല്ലേറ് നടന്നു. പൊലീസിനെ അസഭ്യം പറഞ്ഞ് വിരട്ടിയോടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Thiruvananthapuram
English summary
Case against 200 youths for Sabarimala protest in Balaramapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X