തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്താവളത്തിനുള്ളിൽ ഡ്രോൺ വീണ സംഭവം; അച്ഛനും മകനും എതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളിൽ ഡ്രോൺ പറന്ന് വീണ സംഭവത്തിൽ അച്ഛനും മകനും എതിരെ പൊലീസ് കേസ് എടുത്തു. അതീവ സുരക്ഷാ മേഖലയിൽ നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയതിന് ശ്രീകാര്യം സ്വദേശി നൗഷാദിനും മകനും എതിരെയാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. ശനിയാഴ്ച രാത്രിയിൽ ശംഖുംമുഖം ബീച്ചിൽ എത്തിയ നൗഷാദും കുടംബവും ബീച്ചിൽ വിശ്രമിക്കുന്നതിനിടെ മക്കൾ ചൈനീസ് നിർമ്മിതമായ നാനോ ഡ്രോൺ ബീച്ചിൽ പറത്തി കളിക്കുകയായിരുന്നു.

<strong>'വിജയരാഘവന്‍ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു! ലജ്ജിക്കേണ്ടത് നിങ്ങളാണ്... ഞങ്ങളല്ല'</strong>'വിജയരാഘവന്‍ പിസി ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു! ലജ്ജിക്കേണ്ടത് നിങ്ങളാണ്... ഞങ്ങളല്ല'

ഇതിനിടെ റിമോട്ട് കൺട്രോളിൽ നിന്നും നിയന്ത്രണം വിട്ട ഡ്രോൺ പറന്ന് ആഭ്യന്തര വിമാനത്താവളത്തിനുള്ളിൽ അതീവ സുരക്ഷാ പരിശോധനയുള്ള സിഐഎസ്എഫിന്റെ സെക്യുരിറ്റി ഏരിയയിൽ പതിച്ചു. വിമാനത്താവളത്തിനുള്ളിൽ ഡ്രോൺ വീണത് കണ്ടു പരിഭ്രമിച്ച സിഐഎസ്എഫ് അധികൃതർ ഉന്നതരെ വിവരം അറിയിച്ചു. മിനുറ്റുകൾക്കുളളിൽ സുരക്ഷാ സംഘവും സ്ഥലത്ത് എത്തി ഡ്രോൺ പരിശോധിച്ചു.

drones


തുടർന്ന് ഡ്രോൺ പറത്തിയവരെ കണ്ടത്താനായി നടത്തിയ അന്വേഷണത്തിൽ ബീച്ചിൽ ഉണ്ടായിരുന്ന നൗഷാദിനെയും കുടംബത്തെയും കണ്ടത്തി. ഉടൻ തന്നെ ഇവരെ വലിയതുറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഐബി ഉൾപ്പെടയുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും മണിക്കുറുകളോളം ഇവരെ ചോദ്യം ചെയ്തു.


വിദേശത്ത് ഉള്ള ബന്ധു നാട്ടിൽ എത്തിയപ്പോൾ മക്കൾക്ക് കളിക്കാൻ കൊടുത്ത ചൈനീസ് നിർമ്മിതമായ ഡ്രോൺ ആണെന്നും ഇടയ്ക്ക് ബീച്ചിൽ എത്തുമ്പോൾ മക്കൾ ഇത് പറത്താറുണ്ടെന്നും, ഇതിന് ഇത്രയേറെ പ്രത്യാഘാതം ഉണ്ടാകുമായിരുന്നുവെന്ന് അറിയില്ലെന്നും നൗഷാദും കുടംബവും കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകി. തുടർന്ന് ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷമാണ് അതീവ സുരക്ഷാ മേഖലയിൽ ഡ്രോൺ പറത്തിയതിന് കേസ് എടുത്ത ശേഷം ഞായറാഴ്ച വൈകുന്നേരം വിട്ടയച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
case against man and father in drone in thiruvananthapuram airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X