തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ച് മരിച്ച സംഭവം : യൂബർ ടാക്സി ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ ആൾ കാറിടിച്ച് മരിച്ച സംഭവത്തിൽ അറസ്റ്റിലായ യൂബർ ടാക്സി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് . ജഗതി പഞ്ചമി ഗാർഡൻ ഹൗസ് നമ്പർ 11 ൽ വിജയകുമാർ (70 ) മരിച്ച സംഭവത്തിലാണ് ടാക്സി ഡ്രൈവർ ബാലരാമപുരം സ്വദേശി സുരേഷ് മണിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്.

<strong>പിതാവിനെ കുത്തി പരിക്കേൽപ്പിച്ച മകൻ പിടിയിൽ: 200 രൂപയെ ചൊല്ലി തർക്കം, മാനസിക അസ്വാസ്ഥ്യം!!</strong>പിതാവിനെ കുത്തി പരിക്കേൽപ്പിച്ച മകൻ പിടിയിൽ: 200 രൂപയെ ചൊല്ലി തർക്കം, മാനസിക അസ്വാസ്ഥ്യം!!

ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ജഗതി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തായി അപകടം നടന്നത്. രാവിലെ നാല് മണിയോടെ പതിവുള്ള പ്രഭാത സവാരിക്കായി പോയ വിജയകുമാറിനെ അതുവഴിവന്ന യൂബർ ടാക്സി ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ തെറിച്ചു വീണ വിജയകുമാർ തൊട്ടടുത്തുള്ള ആൾതാമസമില്ലാത്ത വീടിന്റെ കാർഷെഡിലാണ് കിടന്നത്. പുലർച്ചെയായിട്ടും ആരും അപകടം കണ്ടില്ല. പ്രഭാത നടത്തം കഴിഞ്ഞ് വിജയകുമാർ പതിവായി വരാറുള്ള സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് അവർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

ubertaxi-13-1

വിജയകുമാറിനെ ഇടിച്ചുതെറിപ്പിച്ച കാർ സമീപത്തെ വൈദ്യുത തൂണും തകർത്തിരുന്നു. രാവിലെ കറന്റ് ഇല്ലാതെ വന്നതോടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പോസ്റ്റ് മാറ്റിയിടാൻ വന്ന കെ.എസ് .ഇ.ബി ജീവനക്കാർ ലൈൻ അഴിച്ചുമാറ്റാൻ പോസ്റ്റിൽ കയറിയപ്പോഴാണ് തൊട്ടടുത്ത ആളൊഴിഞ്ഞ വീടിന്റെ കാർപോർച്ചിൽ മൃതദേഹം കണ്ടത്.

പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാൻ കാരണമായതെന്ന് പൊലീസ് പറയുന്നു. വിജയകുമാറിനെ ഇടിച്ചിട്ടത് ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ല. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചെന്നു മാത്രമാണ് ഉറക്കച്ചടവിൽ ഓർക്കാനായതെന്നും ഇടിയുടെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന താൻ അല്പം അകലെ കാർ നിറുത്തിയിട്ട് ഇറങ്ങി നോക്കിയപ്പോഴാണ് പോസ്റ്റ് തകർന്നത് കാണുന്നതെന്നും സുരേഷ് മണി പൊലീസിനോട് പറഞ്ഞു. നാട്ടുകാർ കൂടുന്നതിന് മുമ്പ് രക്ഷപ്പെടാനായി പെട്ടെന്ന് വണ്ടിയുമായി പോയ സുരേഷ് ഇക്കാര്യം വാഹനത്തിന്റെ ഉടമയെ വിളിച്ചറിയിച്ചിരുന്നു. തുടർന്നാണ് കരമനയിലുള്ള വർക്ക്ഷോപ്പിൽ മെയിന്റനൻസിനായി വാഹനംഎത്തിച്ചത്. ഇതിനിടെയാണ് വിജയകുമാറിന്റെ മൃതദേഹം കെ. എസ്. ഇ. ബി ജീവനക്കാർ കണ്ടെത്തിയതെന്ന് ക്രൈം എസ്‌ .ഐ ജയപ്രകാശ് പറഞ്ഞു. തമിഴ്നാട് മണവാളക്കുറിച്ചി സ്വദേശിയായ വിജയകുമാർ സഹോദരി ജയയോടൊപ്പം ജഗതിയിലാണ് താമസം.അവിവാഹിതനാണ് .മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഡ്രൈവർ സുരേഷിനെ ജാമ്യത്തിൽ വിട്ടിരുന്നു

Thiruvananthapuram
English summary
case againt uber driver on old men's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X