അറസ്റ്റ് ചെയ്യാനെത്തിയ സിഐ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പോക്‌സോ പ്രതിയുടെ വെളിപ്പെടുത്തല്‍, കേസ്
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ 27കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പൊലീസുകാരനെതിരെ കേസെടുത്തു. തിരുവനന്തപുരം മുന്‍ സി ഐ ജയ്‌സലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസുകാരന്‍ വീട്ടില്‍വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. നിലവില്‍ സി ഐ മറ്റൊരു കേസില്‍ സസ്‌പെന്‍ഷനിലാണ്.

കഴിഞ്ഞ ദിവസം പോക്‌സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ വച്ചാണ് താന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജയസനലിനെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം 18ന് രാത്രി മുതല്‍ 19 രാവിലെ വരെ സമയത്തില്‍ സി ഐ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. പോക്‌സോ കേസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടിയാണ് സി ഐ യുവാവിന്റെ വീട്ടില്‍ എത്തിയത്. പീഡിപ്പിച്ചതിന് ശേഷം കേസ് ഒത്തുതീര്‍പ്പാക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

ജയസനലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ നിലവിലുണ്ട്. ഇതിന് മുമ്പ് മറ്റൊരു പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഈ പണം കൊടുക്കാത്തതില്‍ പ്രതിക്കെതിരെ മറ്റൊരു കള്ളക്കേസ് കൂടി ചേര്‍ത്തതോടെയാണ് ജയസനലിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഇതിനിടെയിലാണ് ഇപ്പോള്‍ പ്രകൃതി വിരുദ്ധ പീഡനക്കേസ് കൂടി ജയസനലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഇന്നലെയാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ പീഡനം പുറത്തുവരാതിരിക്കാന്‍ പ്രതിക്കെതിരെ മൂന്ന് ദിവസനത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications