തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇവരുടെ ഭര്‍ത്താവ് എന്നെ വിളിച്ചിരുന്നു', ഭാഗ്യലക്ഷ്മിക്കെതിരെ വീഡിയോ, ശാന്തിവിള ദിനേശിനെതിരെ കേസ്‌

Google Oneindia Malayalam News

കൊച്ചി: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിന് എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. വ്യക്തി ജീവിതത്തെ അപമാനിക്കുന്ന യൂട്യൂബ് വീഡിയോയുടെ പേരിലാണ് ഭാഗ്യലക്ഷ്മി പരാതിപ്പെട്ടിരിക്കുന്നത്.

മ്യൂസിയം പോലീസ് ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് ശാന്തി വിള ദിനേശിന് എതിരെ കേസ് എടുത്തിരിക്കുന്നത്. യൂട്യൂബില്‍ നിന്നും പ്രസ്തുത വീഡിയോ നീക്കം ചെയ്ത ശാന്തിവിള ദിനേശ് വീണ്ടും ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് വന്നു. പച്ചയായ സത്യങ്ങളാണ് താന്‍ പറഞ്ഞതെന്നാണ് ഇയാളുടെ വാദം.

പറഞ്ഞതെല്ലാം നൂറ് ശതമാനവും സത്യം

പറഞ്ഞതെല്ലാം നൂറ് ശതമാനവും സത്യം

തന്നെ ഹരാസ് ചെയ്തുവെന്നും വ്യക്തിഹത്യ നടത്തിയെന്നും യൂട്യൂബിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് താന്‍ വീഡിയോ നീക്കം ചെയ്തിരിക്കുന്നതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. എന്നാല്‍ രണ്ട് ലക്ഷത്തിലധികം പേര്‍ ആ വീഡിയോ കാണുകും റെക്കോര്‍ഡ് ചെയ്ത് വെയ്ക്കുകയും ചെയ്തിട്ടുണ്ടാവും. താ്ന്‍ പറഞ്ഞതെല്ലാം നൂറ് ശതമാനവും സത്യമാണെന്നും ശാന്തിവിള ദിനേശ് മറ്റൊരു വീഡിയോയില്‍ പറയുന്നു.

സിപിഐ ഒരു സീറ്റ് നശിപ്പിക്കരുത്

സിപിഐ ഒരു സീറ്റ് നശിപ്പിക്കരുത്

ഇവര്‍ സിപിഐ സീറ്റില്‍ മത്സരിക്കാന്‍ നടക്കുകയാണ് എന്നും സിപിഐ ഒരു സീറ്റ് നശിപ്പിക്കരുതെന്ന് കാനം രാജേന്ദ്രനോട് ആവശ്യപ്പെടുകയാണ് എന്നും ശാന്തിവിള ദിനേശ് പറയുന്നു. 8 മണിക്ക് വോട്ട് എണ്ണിത്തുടങ്ങിയാല്‍ 8.10ന് ഇവര്‍ തോല്‍ക്കുമെന്നും ദിനേശ് പരിഹസിക്കുന്നു. കഴിഞ്ഞ യുഡിഎഫ് കാലത്ത് അക്കാദമി അംഗമായിരുന്നവര്‍ ഇപ്പോള്‍ കെഎസ്എഫ്ഡിസിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്നും ഇയാള്‍ പറയുന്നു.

ഇല്ലാക്കഥ പറഞ്ഞ് കാശുണ്ടാക്കുന്നു

ഇല്ലാക്കഥ പറഞ്ഞ് കാശുണ്ടാക്കുന്നു

കവടിയാര്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ചാല്‍ മേയര്‍ ആകുമോ എന്ന് ഇവര്‍ തന്നെ വിൡച്ച് ചോദിച്ചിട്ടുണ്ട് എന്നും ശാന്തിവിള ദിനേശ് പറയുന്നു. വീഡിയോ പുറത്ത് വന്നതിന് ശേഷം തന്നെ വിളിച്ചിരുന്നുവെന്നും തന്നെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞ് കാശുണ്ടാക്കുന്നതില്‍ പരാതി ഇല്ലെന്നും ദൈവം എല്ലാം കാണുന്നുണ്ടെന്നും പറഞ്ഞു. 13 മെസ്സേജുകള്‍ തനിക്ക് അയച്ചത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.

ഭര്‍ത്താവ് തന്നെ വിളിച്ചിരുന്നു

ഭര്‍ത്താവ് തന്നെ വിളിച്ചിരുന്നു

വീഡിയോയ്ക്ക് ശേഷം തന്നെ നിരവധി പേര്‍ വിളിച്ച് അഭിനന്ദിച്ചു. ഇവരുടെ പൊങ്ങച്ചം സഹിക്കേണ്ടി വന്നവരാണ് വിളിച്ചത്. താനൊരു കേസിനും വഴക്കിനും പോകുന്നില്ല. അതാണ് വീഡിയോ പിന്‍വലിച്ചത്. ഇവരുടെ ഭര്‍ത്താവ് തന്നെ വിളിച്ചിരുന്നുവെന്നും ആകെ ചെയ്ത ദ്രോഹം കഴുത്തില്‍ താലി കെട്ടി എന്നതാണ് എന്ന് പറഞ്ഞെന്നും ഇയാള്‍ പറയുന്നു. അയാള്‍ ഫോണിലൂടെ കരഞ്ഞില്ലന്നേ ഉളളൂ എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

Thiruvananthapuram
English summary
Case registered against Santhivila Dinesh on Bhagyalakshmi's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X